ad
Deshabhimani

ഏഴിമല നാവിക അക്കാദമിയിൽ 
3 കേഡറ്റ് സ്ക്വാഡ്രൺ കെട്ടിടം തുറന്നു

നാവിക അക്കാദമി  ഏഴിമല കേന്ദ്രത്തിൽ പുതുതായി നിർമിച്ച മൂന്ന് കേഡറ്റ് സ്ക്വാഡ്രൺ കെട്ടിടങ്ങൾ

നാവിക അക്കാദമി ഏഴിമല കേന്ദ്രത്തിൽ പുതുതായി നിർമിച്ച മൂന്ന് കേഡറ്റ് സ്ക്വാഡ്രൺ കെട്ടിടങ്ങൾ

avatar
സ്വന്തം ലേഖകൻ

Published on May 28, 2026, 02:48 AM | 1 min read

പയ്യന്നൂർ

ഇന്ത്യൻ നാവിക അക്കാദമി ഏഴിമല കേന്ദ്രത്തിൽ പുതുതായി നിർമിച്ച മൂന്ന് കേഡറ്റ് സ്ക്വാഡ്രൺ കെട്ടിടം നാവികസേന മേധാവി അഡ്മിറൽ ദിനേഷ്‌കുമാർ ത്രിപാഠി വീഡിയോ കോൺഫറൻസിങ് മുഖേന ഉദ്ഘാടനംചെയ്തു. നാവിക അക്കാദമി പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് പുതിയ കെട്ടിടങ്ങളൊരുങ്ങിയത്. ദക്ഷിണ നാവിക കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിങ്‌ -ഇൻ-ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേന, ഐഎൻഎ കമാൻഡന്റ്‌ മനീഷ് ചന്ദ തുടങ്ങിയവർ പങ്കെടുത്തു. ഐഎൻഎയിലെ ട്രെയിനികൾക്കുള്ള താമസസ‍ൗകര്യത്തിനൊപ്പം മാർഗനിർദ്ദേശവും പരിശീലനവുംനേടുന്ന കേന്ദ്രങ്ങളാണ് സ്ക്വാഡ്രണുകൾ. ആധുനിക അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും സമകാലീന സാങ്കേതിക മാനദണ്ഡങ്ങളോടുംകൂടിയാണ്‌ പുതിയ സ്‌ക്വാഡ്രൺ കെട്ടിടങ്ങൾ നിർമിച്ചിട്ടുള്ളത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home