ad
Deshabhimani

പാന്പുകടിയേറ്റുള്ള മരണം കുറയ്‌ക്കാൻ പദ്ധതിയുമായി ഐസിഎംആർ

സീറോ സ്‌നേക്ക്‌ബൈറ്റ് ഡെത്ത് ഇനീഷ്യേറ്റീവ് പ്രൊജക്ടിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്ഥാപന പ്രതിനിധികള്‍ക്കായി സംഘടിപ്പിച്ച പരിശീലനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Apr 25, 2026, 03:00 AM | 2 min read

കണ്ണൂർ ജില്ലയിൽ പാന്പുകടിയേറ്റുള്ള മരണം കുറയ്‌ക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചി(ഐസിഎംആർ)ന്റെ നേതൃത്വത്തിൽ ജില്ലയിലെ രണ്ട്‌ ബ്ലോക്കുകളിൽ ‘സർപ്പമിത്ര’ വളന്റിയർമാരിറങ്ങുന്നു. സീറോ സ്‌നേക്ക്‌ ബൈറ്റ് ഡെത്ത് ഇനീഷ്യേറ്റീവ് പ്രോജക്ടിന്റെ ഭാഗമായി പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌, ഇരിട്ടി നഗരസഭ പ്രദേശം, കണ്ണൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌, കോർപറേഷൻ പ്രദേശങ്ങളാണ്‌ പദ്ധതിയുടെ ഭാഗമായുള്ളത്‌. അഞ്ചുവീതം വളന്റിയർമാർക്കും ഹരിതകർമ്മ സേനാംഗങ്ങൾക്കും പാന്പുകടിയേറ്റവർക്ക്‌ നൽകേണ്ട പ്രഥമശുശ്രൂഷകളും സമയനഷ്ടമില്ലാതെ ആശുപത്രിയിലേക്ക്‌ എത്തിക്കുന്നത്‌ ഉറപ്പാക്കാനും പരിശീലനം നൽകും. ഐസിഎംആർ നേതൃത്വത്തിൽ രാജ്യത്തെ ആറ്‌ സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിലൂടെ പാന്പുകടിയേൽക്കുന്നതും അതിലൂടെയുള്ള മരണവും കുറയ്‌ക്കാമെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇ‍ൗ പഠനനിരീക്ഷണങ്ങളാണ്‌ കണ്ണൂരിൽ നടപ്പാക്കുന്നതെന്ന്‌ ഐസിഎംആര്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. ജയ്ദീപ് പറഞ്ഞു. കർഷകർക്ക്‌ കൃഷിയിടങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ ബൂട്ടും ടോർച്ചും നൽകുക, രാത്രിയിൽ ഉറങ്ങുന്പോൾ കൊതുകുവല ഉപയോഗിക്കുക, ആശാവർക്കർമാർ ആംബുലൻസ്‌ ഒരുക്കി ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കുക, ആശുപത്രികളിലേക്ക്‌ ദൂരം കൂടുതലാണെങ്കിൽ ആംബുലൻസിൽവച്ചുതന്നെ ആന്റിവെനം നൽകാനുള്ള സ‍ൗകര്യം ഒരുക്കുക എന്നിവയെല്ലാം മറ്റു സംസ്ഥാനങ്ങളിൽ വിജയിച്ച പദ്ധതികളാണ്‌. ഇതിലൂടെ പാന്പുകടിയേറ്റുള്ള മരണം പൂജ്യം ശതമാനത്തിലേക്ക്‌ എത്തിക്കാനായെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വനംവകുപ്പ്‌ മുഖേന സംസ്ഥാനത്താകെ സർട്ടിഫൈഡ്‌ സ്‌നേക്ക്‌ റെസ്‌ക്യൂടീം മികച്ച നിലയിൽ പ്രവർത്തിക്കുന്നുണ്ട്‌. പാന്പുകടിയേറ്റവർക്ക്‌ ഉണ്ടാകുന്ന ലക്ഷണങ്ങളിലൂടെ പാന്പിനെ തിരിച്ചറിയാനും ഇവർക്ക്‌ പരിശീലനം ലഭിച്ചിട്ടുണ്ട്‌. പ്രാഥമിക സുരക്ഷ നൽകാനും പരിശീലനംനൽകി. പ്രാഥമികതലം മുതൽ താലൂക്ക്‌ തലംവരെയുള്ള ഡോക്ടർമാർക്കും പരിശീലനം നൽകിയിട്ടുണ്ട്‌. സംസ്ഥാനത്ത് കണ്ണൂര്‍ ജില്ലയിലാണ് സീറോ സ്‌നേക്ക്‌ബൈറ്റ് ഡെത്ത് ഇനീഷ്യേറ്റീവ് പ്രോജക്ട്‌ നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്ന പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ക്കായി പരിശീലനം നടത്തി. അടുത്ത ഘട്ട പരിശീലനം മേയിൽ പഞ്ചായത്തുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ച്‌ വളന്റിയർമാർക്കും ഹരിതകർമസേനാംഗങ്ങൾക്കും നൽകും. പാന്പുകടിയേറ്റാൽ നൽകേണ്ട ശുശ്രൂഷയെ കുറിച്ച്‌ പരിശീലിപ്പിക്കും. അതോടൊപ്പം സമയം നഷ്ടപ്പെടാതെ ഉടൻ ആശുപത്രിയിലെത്തിക്കാനുള്ള സഹായവും ഒരുക്കും. ‘സർപ്പമിത്ര’ വളന്റിയേഴ്‌സിന്‌ വിവിധ ഘട്ടങ്ങളിൽ പരിശീലനം നൽകി മഴക്കാലത്തിന്‌ മുന്പ്‌ ഇവരെ പ്രാപത്‌രാക്കും. ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾക്കായി സംഘടിപ്പിച്ച ക്ലാസ്‌ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ സി സച്ചിന്‍ മുഖ്യഭാഷണം നടത്തി. ഐസിഎംആര്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ. ജയ്ദീപ് പദ്ധതി വിശദീകരിച്ചു. ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി കെ രമ്യ, ഐസിഎംആര്‍ പ്രതിനിധികളായ അനു, അരവിന്ദ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home