ad
Deshabhimani

വളര്‍ത്തുനായയെ കടിച്ചുകൊന്നു

മീങ്ങോത്ത് പുലിയിറങ്ങിയെന്ന് സംശയം

പുലിയിറങ്ങിയ സംശയത്തെ തുടര്‍ന്ന് മീങ്ങോത്തെ നാര്‍ക്കുളത്ത് 
വനപാലകര്‍ തിരച്ചില്‍ നട‌ത്തുന്നു

പുലിയിറങ്ങിയ സംശയത്തെ തുടര്‍ന്ന് മീങ്ങോത്തെ നാര്‍ക്കുളത്ത് 
വനപാലകര്‍ തിരച്ചില്‍ നട‌ത്തുന്നു

വെബ് ഡെസ്ക്

Published on Dec 13, 2025, 02:00 AM | 1 min read

കാഞ്ഞങ്ങാട്‌​

പെരിയ പുല്ലൂർ പെരിയ പഞ്ചായത്തിലെ മീങ്ങോത്ത് പുലിയിറങ്ങിയെന്ന് സംശയം. മീങ്ങോംനാർക്കുളത്ത് വെള്ളിയാഴ്ച പുലര്‍ച്ചെ വളർത്തുനായയെ കടിച്ചു കൊന്ന നിലയില്‍ കണ്ടെത്തി. വിവരമറിഞ്ഞ് അമ്പലത്തറ പൊലീസും വനംവകുപ്പ് അധികൃതരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. നാർക്കുളം ഭഗവതി ക്ഷേത്രത്തിന് സമീപത്ത് അമ്പലത്തറ സ്വദേശി വിജയന്റെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തില്‍ ടാപ്പിങ്‌ നടത്തുകയായിരുന്ന വർഗീസാണ് നായയെ കടിച്ചുകൊന്ന നിലയിൽ കണ്ടത്. ഉടൻ അമ്പലത്തറ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി നടത്തിയ പ്രാഥമിക പരിശോധനയിൽ നായയെ പുലി കടിച്ചു കൊന്നതാണെന്ന സംശയമാണുയര്‍ന്നത്. തുടർന്ന് വനപാലകരും സ്ഥലത്തെത്തി.രക്തം ഒഴുകിക്കൊണ്ടിരിക്കുന്ന നിലയിലാണ് നായയുടെ ജഡം കാണപ്പെട്ടതെന്നും രാത്രി പരിസര പ്രദേശത്ത് നായകൾ നിർത്താതെ കുരച്ചിരുന്നുവെന്നും വര്‍ഗീസ് പറഞ്ഞു. ആഴ്‌ചകൾക്ക് മുമ്പ് കിണറ്റിൽ വീണ നിലയിൽ പുലിയെ കണ്ട കൊടവലത്തേക്ക് നാർക്കുളത്തുനിന്ന് ചെറിയ ദൂരമേയുള്ളൂ. കഴിഞ്ഞ ശനിയാഴ്ച രാത്രിയിൽ പേരൂരിലും പുലിയെ കണ്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home