ad
Deshabhimani

തളിപ്പറന്പ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌

രജതജൂബിലി ആഘോഷം തുടങ്ങി

തളിപ്പറന്പ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌ രജതജൂബിലി ആഘോഷം  പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.

തളിപ്പറന്പ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌ രജതജൂബിലി ആഘോഷം പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു.

വെബ് ഡെസ്ക്

Published on Aug 09, 2026, 02:42 AM | 2 min read

തളിപ്പറന്പ്‌

സഹകരണ മേഖലയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമായ തളിപ്പറന്പ്‌ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജിന്റെ രജതജൂബിലി ആഘോഷം തുടങ്ങി. പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. ഉത്സവാന്തരീക്ഷത്തിലാണ്‌ ഒരുവർഷം നീളുന്ന ആഘോഷത്തിന്‌ തുടക്കം കുറിച്ചത്‌. ചെനയന്നൂർ കേന്ദ്രീകരിച്ച്‌ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പൂർവ വിദ്യാർഥികളും നാട്ടുകാരും അണിനിരന്ന ഘോഷയാത്രയും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ബിനോയ് കുര്യൻ അധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. കെ വി ഉണ്ണികൃഷ്ണൻ റിപ്പോർട് അവതരിപ്പിച്ചു. കണ്ണൂർ സർവകലാശാല രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ് മുഖ്യാതിഥിയായി. മുൻ എംപി കെ കെ രാഗേഷ്‌, പഞ്ചായത്ത് പ്രസിഡന്റുമാരായ സി ബാലകൃഷ്ണൻ, എസ് പി രമേശൻ, ജില്ലാ പഞ്ചായത്തംഗം പി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം പി ഷൈനി, എ വിജിഷ, എ വി രാധാമണി, വിസ്‌മയ പാർക്ക്‌ വൈസ്‌ ചെയർമാൻ കെ സന്തോഷ്, സി എം കൃഷ്ണൻ, ടി ബാലകൃഷ്ണൻ, സി എച്ച് വിജയൻ, കെ കൃഷ്ണൻ, ഡോ. പി എം ഇസ്മായിൽ, ആർ ഗോപാലൻ, സി സുരേശൻ, എ രാജേഷ്, ടി വി നാരായണൻ, പി സുഖദേവൻ, എം ബഷീർ, ശരണ്യ വിജയൻ, ഷിബിൻ കാനായി, പി ആൽവിൻ എന്നിവർ സംസാരിച്ചു. പ്രസിഡന്റ്‌ ഐ വി നാരായണൻ സ്വാഗതവും സെക്രട്ടറി പി എൻ സുലേഖ നന്ദിയും പറഞ്ഞു. രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി മെഗാ വിദ്യാഭ്യാസ പ്രദർശനം, ഇന്നവേഷൻ എക്‌സ്‌പോ, ഗ്രാൻഡ്‌ അലൂമിനി മീറ്റ്‌, സിൽവർ റീ യൂണിയൻ, ചെസ്‌ ടൂർണമെന്റ്‌, കൾച്ചറൽ ഫെസ്‌റ്റ്‌, കരിയർ ആൻഡ്‌ പ്ലേസ്‌മെന്റ്‌ മേള‍, സാഹിത്യ ചലച്ചിത്രോത്സവം, സാമൂഹിക സന്നദ്ധ സേവന പ്രവർത്തനങ്ങൾ, ഫുഡ്‌ ഫെസ്‌റ്റിവൽ, കാർണിവൽ, സെമിനാറുകൾ എന്നിവ സംഘടിപ്പിക്കും.


ഉന്നത വിദ്യാഭ്യാസ മേഖലയിലെ 
അപകട സൂചന തിരിച്ചറിയണം: 
പിണറായി

സ്വന്തം ലേഖകന്‍

തളിപ്പറമ്പ്

മതനിരപേക്ഷതക്കെതിരേ അപകടരമായ സൂചനകൾ ഉന്നത വിദ്യാഭ്യാസ മേഖലയിൽ രൂപപ്പെടുന്നത് അതീവ ഗൗരവമായി കാണണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. കാഞ്ഞിരങ്ങാട്ടെ തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജ് രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രത്യേക വീക്ഷണത്തോടെ യുവതലമുറയെ മാറ്റാനാണ് ശ്രമം. അജൻഡക്കനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തുന്ന അവസ്ഥയും രാജ്യത്തുണ്ട്. ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായവും പ്രത്യേക ശ്രോതസ് വഴി ലഭിക്കുന്നു. രാജ്യത്ത് പൊതുവിലുള്ള സ്ഥിതിയിൽനിന്ന് വ്യത്യസ്തമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം. വലിയ തോതിൽ മതനിരപേക്ഷത ചിന്തയുണ്ടാക്കുന്ന സ്ഥാപനങ്ങളാണ് ഇവിടെയുള്ളത്. സമീപകാലത്ത് ഗവർണർമാരെ ഉപയോഗിച്ച് അതിന്റെ ചിത്രം മാറ്റാനുള്ള ശ്രമമുണ്ട്. സർവഥാ യോഗ്യതയുള്ള വി സിമാരെ മാറ്റി സംഘപരിവാർ അനുകൂലികളെ നിയമിക്കുന്നു. സർക്കാരിനെ നോക്കുകുത്തിയാക്കിയത് പ്രതിരോധിച്ചപ്പോൾ ഗവർണർമാർ അസഹിഷ്ണുത കാട്ടി. സുപ്രീം കോടതിവരെ പോയി വിസി നിയമനത്തിനുള്ള സർക്കാരിന്റെ അവകാശം സ്ഥാപിച്ചതാണ്. എന്നാലിപ്പോൾ എം ജി സർവകലാശാലയിലും മറ്റും ഗവർണർ സിൻഡിക്കറ്റിൽ സംഘപരിവാർ നിയമനം നടത്തുകയാണെന്നും പിണറായി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home