ad
Deshabhimani

"ഡൈമേറിയ രാജനിയാന' 
നെയ്-പ്പുല്ല്‌ സ്പീഷീസിലെ പുതിയ ഇനം

ഡൈമേറിയ രാജനിയാന

ഡൈമേറിയ രാജനിയാന

വെബ് ഡെസ്ക്

Published on Jul 14, 2026, 02:12 AM | 1 min read


പയ്യന്നൂർ

പശ്ചിമഘട്ട മലനിരകളിലും ചെങ്കൽ പരപ്പുകളിലും സുലഭമായി കാണുന്ന നെയ്‌-പ്പുല്ലിന്റെ സ്പീഷീസിൽപ്പെടുന്ന പുതിയൊരു ചെടികൂടി ഒരുകൂട്ടം ഗവേഷകർ കണ്ടെത്തി. കുഞ്ഞിമംഗലം പഞ്ചായത്തിലെ താമരംകുളങ്ങരയിലെ കണ്ടൽക്കാടുകളോട് ചേർന്ന ഉപ്പുവെള്ളം കയറുന്ന പൊരൂണി വയലിൽ കണ്ടെത്തിയ പുതിയ സസ്യത്തിന്‌ "ഡൈമേറിയ രാജനിയാന’ എന്നാണ്‌ പേരിട്ടത്‌. പശ്ചിമഘട്ട മലനിരകളിലും ചെങ്കൽ പാറകൾക്കിടയിലും കണ്ടുവരുന്ന 23 ഇനം ഡൈമേറിയ സ്പീഷീസുകളിൽനിന്ന്‌ വളരെ വ്യത്യസ്തമാണിത്‌. ആലപ്പുഴ ഭാഗത്തുനിന്ന്‌ രേഖപ്പെടുത്തിയ "ഡൈമേറിയ കോപ്പിയാന' എന്ന സ്പീഷിസിൽനിന്ന്‌ ഏറെ വിഭിന്നമാണ്. കണ്ടൽക്കാട്‌, ഇടനാടൻ കുന്നുകൾ, ജൈവ വൈവിധ്യങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച എടാട്ട് താമരംകുളങ്ങരയിലെ പരിസ്ഥിതി പ്രവർത്തകൻ പി പി രാജനോടുള്ള ആദര സൂചകമായാണ് "ഡൈമേറിയ രാജനിയാന’ എന്ന പേര് നൽകിയത്. സസ്യശാസ്ത്ര ഗവേഷകരായ ഡോ. എം കെ രതീഷ് നാരായണൻ (പയ്യന്നൂർ കോളേജ്), ഡോ. സി എൻ സുനിൽ (എസ്എൻഎം കോളേജ്, മാലിയേങ്കര, എറണാകുളം), സിദ്ധാർഥ്‌ എസ് നായർ, കെ ചൈത്ര, എം കെ ലക്ഷ്മി നന്ദന എന്നിവരടങ്ങിയ സംഘമാണ് പുതിയ സസ്യത്തെ കണ്ടെത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home