ad
Deshabhimani

തലശേരി ഹെറിറ്റേജ്‌ റൺ 4ന്‌

ഒരുക്കം പൂർത്തിയായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Jan 02, 2026, 03:00 AM | 2 min read

തലശേരി

തലശേരിയിലെ പൈതൃകടൂറിസം കേന്ദ്രങ്ങളെ വലംവച്ചുള്ള ഹെറിറ്റേജ്‌ റൺ സീസൺ അഞ്ച്‌ ഞായറാഴ്‌ച നടക്കുമെന്ന്‌ സ്‌പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വി ആർ കൃഷ്ണയ്യർ മെമ്മോറിയൽ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാവിലെ ആറിന്‌ മന്ത്രി എം ബി രാജേഷ്‌ ഫ്ലാഗ്‌ ഓഫ്‌ ചെയ്യും. ജില്ലയിലെ എംഎൽഎമാർ, കലക്ടർ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, നഗരസഭാ ചെയർമാൻ, സ്‌പോട്‌സ്‌ ക‍ൗൺസിൽ ഭാരവാഹികൾ, ഐപിഎസ്‌ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. തലശേരിയിലെ ചരിത്രസ്മാരകങ്ങളും ടൂറിസം കേന്ദ്രങ്ങളും ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹെറിറ്റേജ് റൺ സംഘടിപ്പിക്കുന്നത്. 21 കിലോമീറ്റർ മിനിമാരത്തണിൽ രാജ്യത്തിന് പുറത്തുനിന്നുള്ള താരങ്ങളും പങ്കെടുക്കും. 15 വിദേശതാരങ്ങളടക്കം 1500 പേർ രജിസ്‌റ്റർ ചെയ്‌തു. വിജയികളാവുന്ന ആദ്യ സ്‌ത്രീ–പുരുഷ താരങ്ങൾക്ക്‌ ഒരു ലക്ഷം രൂപവീതമാണ്‌ സമ്മാനത്തുക. രണ്ടാമതെത്തുന്നവർക്ക്‌ അരലക്ഷം രൂപവീതവും മൂന്നാം സ്ഥാനക്കാർക്ക്‌ കാൽ ലക്ഷംരൂപവീതവും നൽകും ക്യാഷ്‌ പ്രൈസ്‌. പ്രായകുറഞ്ഞവർ, പ്രായംകൂടിയവർ, ഭിന്നശേഷിക്കാർ എന്നീ വിഭാഗങ്ങളിൽ ഫിനിഷ്‌ ചെയ്യുന്നവർക്ക്‌ പതിനായിരം രൂപ വീതം ലഭിക്കും. ഫിനിഷ്‌ ചെയ്യുന്ന മുഴുവനാളുകൾക്കും മെഡലുകൾ നൽകും. മിനിമാരത്തണിൽ പങ്കെടുക്കുന്നവർക്ക്‌ വഴികാട്ടാൻ 600 വളന്റിയർമാരെ 80 പ്രധാന പോയിന്റുകളിൽ വിന്യസിക്കും. നഗരത്തിലെ 23വാർഡുകളിലൂടെയാണ്‌ ഹെറിറ്റേജ്‌ റൺ കടന്നുപോവുക. ഓടുന്നവർക്ക്‌ ആവശ്യമായ കുടിവെള്ളവും മറ്റും വിവിധ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തും. ഞായർ രാവിലെ 6 മുതൽ 9.30 വരെ ഹെറിറ്റേജ്‌ റൺ വഴിയിലൂടെ കടന്നുപോവുന്ന വാഹന ഡ്രൈവർമാരും പൊതുജനങ്ങളും പരിപാടിയുമായി സഹകരിക്കണമെന്ന്‌ സംഘാടകർ അഭ്യർഥിച്ചു. ​ഹെറിറ്റേജ്‌ റൺ 
തലശേരിയെ ബ്രാൻഡ്‌ ചെയ്യാൻ എല്ലാവർഷവും ജനുവരിയിലെ ആദ്യ ഞായറാഴ്‌ചയാണ്‌ ഹെറിറ്റേജ്‌ റൺ സംഘടിപ്പിക്കുന്നത്‌. പൈതൃക നഗരത്തെലോകത്തിന്‌ മുന്നിൽ ബ്രാൻഡ്‌ ചെയ്യുകയാണ്‌ ലക്ഷ്യം. അനുബന്ധമായി കടൽപാലത്തിൽ പുതുവർഷ രാവ്‌ സംഘടിപ്പിച്ചു. ഒന്നാംസ്ഥാനക്കാർക്കുള്ള ക്യാഷ്‌ പ്രൈസ്‌ ഫാദിൽ ഗ്രൂപ്പാണ്‌ സ്‌പോൺസർ ചെയ്യുന്നത്‌. മത്സരാർഥികൾക്ക് www.mythalassery.in വെബ് സൈറ്റ് വഴിയോ സബ് ട്രഷറിക്ക് മുൻവശമുള്ള ഡിഎംസി ഓഫീസിൽ നേരിട്ടോ രജിസ്റ്റർ ചെയ്യാം. വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ സബ്‌കലക്‌ടർ കാർ്ത്തിക്‌ പാണിഗ്രാഹി, ജനറൽ കൺവീനർ എസ്‌ കെ അർജുൻ, കൺവീനർ ഹെൻട്രി ആന്റണി എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home