ഐഎച്ച്‌ആർഡി അന്തർദേശീയ കോൺക്ലേവിൽ ജില്ലയിൽനിന്ന് 100 വിദ്യാർഥികൾ

തളിപ്പറന്പ്
ഐഎച്ച്‌ആർഡി സംഘടിപ്പിക്കുന്ന മൂന്നാമത് അന്തർദേശീയ കോൺക്ലേവിൽ ജില്ലയിൽനിന്ന് 100 വിദ്യാർഥികൾ പങ്കെടുക്കും. എഐയെ കേന്ദ്രീകരിച്ചാണ് കോൺക്ലേവ് ഒരുക്കുന്നത്. വെള്ളിയാഴ്‌ച തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ആരംഭിക്കുന്ന കോൺക്ലേവിൽ ജില്ലയിലെ അഞ്ച് ഐഎച്ച് ആർഡി കോളേജിൽനിന്ന് 100 വിദ്യാർഥികൾ പങ്കെടുക്കും. കോളേജുകളിൽനടത്തിയ വിവിധ മത്സരങ്ങളിൽനിന്ന് തെരഞ്ഞെടുത്തവരാണ് പങ്കെടുക്കുന്നത്. എഐ മേഖലയിൽ ജോലി ചെയ്യുന്നവർക്കും പുതിയ സാങ്കേതിക വിദ്യയെപ്പറ്റി അറിയാൻ താൽപര്യമുള്ളവർക്കും ഓൺലൈനായി കോൺക്ലേവിൽ പങ്കെടുക്കാം. https://icgaife3.ihrd.ac.in എന്ന ലിങ്കിൽ രജിസ്‌റ്റർ ചെയ്യാം. മൂന്നുദിവസങ്ങളിലും വൈകിട്ട് വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. വാർത്താസമ്മേളനത്തിൽ കല്യാശേരി മോഡൽ പോളിടെക്‌നിക് പ്രിൻസിപ്പൽ പി സജിത്ത്, പട്ടുവം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ കെ കെ ശ്രീനിവാസൻ, ഇരിട്ടി ഇഎംഎസ് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജ് ഓഫ് അപ്ലൈഡ് സയൻസ് പ്രിൻസിപ്പൽ സി പ്രശാന്ത്, കെ രജിത്ത്, എം ഭരതൻ എന്നിവർ പങ്കെടുത്തു.










0 comments