ad
Deshabhimani

സ്‌കൂൾ പാചകത്തൊഴിലാളികൾക്ക്‌ 2 മാസമായി ശന്പളമില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Aug 03, 2026, 02:14 AM | 1 min read

കണ്ണൂർ

രണ്ടുമാസമായി ശമ്പളം ലഭിക്കാതെ പ്രതിസന്ധിയിലാണ്‌ ജില്ലയിലെ സ്‌കൂൾ പാചകത്തൊഴിലാളികൾ. യുഡിഎഫ്‌ സർക്കാർ അധികാരമേറ്റതുമുതലാണ്‌ ശന്പളം കിട്ടാതായത്‌. മാർച്ചിൽ സ്‌കൂൾ അടച്ചുമുതൽ ജൂലായ്‌ വരെയുള്ള ഇ‍ൗ അഞ്ചുമാസത്തിനിടയിൽ, എൽഡിഎഫ്‌ സർക്കാർ അവധിക്കാല സമാശ്വാസമായി ഏപ്രിൽ, മെയ്‌ മാസങ്ങളിൽ നൽകിയ 4000 രൂപ മാത്രമാണ്‌ തൊഴിലാളികൾക്ക്‌ വരുമാനമായി ലഭിച്ചത്‌. സർക്കാർ മാനദണ്ഡപ്രകാരം 500 കുട്ടികൾ ഉണ്ടെങ്കിൽ മാത്രമേ ഒരു സ്‌കൂളിൽ രണ്ടു തൊഴിലാളികളെ നിയമിക്കൂ. 499 കുട്ടികളാണെങ്കിൽ കൂടി ഒരാളെ മാത്രമാണ്‌ നിയമിക്കുന്നത്‌. ഇ‍ൗ സാഹചര്യത്തിൽ പലപ്പോഴും തൊഴിലാളികൾക്ക്‌ വലിയ ജോലി ഭാരമാണ്‌. അതിനാൽ തൊഴിലാളികൾ ഒരാളെ സഹായത്തിനുവച്ച്‌ അവരുടെ ശമ്പളത്തിൽനിന്ന്‌ ഒരു തുക നൽകും. എന്നാൽ ശമ്പളം മുടങ്ങിയതോടെ അതും പ്രതിസന്ധിയിലായി. പലപ്പോഴായി അധികാരത്തിൽവന്ന എൽഡിഎഫ്‌ സർക്കാരാണ്‌ ദിവസവേതന തുക വർധിപ്പിച്ച്‌ 650 രൂപയോളമാക്കിയത്‌. ജില്ലയിൽ മാത്രം ആയിരത്തിലധികം പാചകതൊഴിലാളികളുണ്ട്‌. എല്ലാ മാസവും അഞ്ചിനുമുന്പേ ശമ്പളം, 300 കുട്ടികൾക്ക്‌ ഒരു തൊഴിലാളി തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌ സംസ്ഥാന വ്യാപകമായി സ്‌കൂൾ പാചകത്തൊഴിലാളികളുടെ സമരം നടക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home