ad
Deshabhimani

നിധിൻരാജിന്റെ ആത്മഹത്യ

ഡെന്റൽ കോളേജിന്‌ മുന്നിൽ പ്രതിഷേധത്തീ

നിധിന്‍രാജിന്റെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് ദളിത് ഫെഡറേഷൻ സംസ്ഥാന ചെയർമാൻ പി രാമഭദ്രന്റെ  നേതൃത്വത്തിലുള്ള സംഘം പ്രിൻസിപ്പലിനെ കാണാൻ കോളേജിൽ എത്തിയപ്പോൾ

നിധിന്‍രാജിന്റെ മരണത്തിൽ നടപടി ആവശ്യപ്പെട്ട് ദളിത് ഫെഡറേഷൻ സംസ്ഥാന ചെയർമാൻ പി രാമഭദ്രന്റെ നേതൃത്വത്തിലുള്ള സംഘം പ്രിൻസിപ്പലിനെ കാണാൻ കോളേജിൽ എത്തിയപ്പോൾ

avatar
സ്വന്തംലേഖകൻ

Published on Apr 18, 2026, 02:28 AM | 2 min read

അഞ്ചരക്കണ്ടി

അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന്‌ മുന്നിൽ പ്രതിഷേധം തുടരുന്നു‍. അധ്യാപകരുടെ ജാതി അധിക്ഷേപത്തിനും മാനസിക പീഡനത്തിനും ഇരയായി ആത്മഹത്യ ചെയ്യേണ്ടി വന്ന ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിധിൻരാജിന്റെ മരണത്തിൽ കുറ്റക്കാരായ മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്‌ചയും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധമിരന്പി. എഐവൈഎ-ഫ്‌ നേതൃത്വത്തിൽ കോളേജിലേക്ക് നടത്തിയ മാർച്ച് കെ വി രജീഷ് ഉദ്ഘാടനം ചെയ്തു. കെ വി സാഗർ അധ്യക്ഷനായി. പി എ ഇസ്മയിൽ സംസാരിച്ചു. ബിഎസ്‌പി നേതൃത്വത്തിൽ നടന്ന മാർച്ച് ജോയി ആർ തോമസ് ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണൻ കണ്ണൂർ അധ്യക്ഷനായി. കേരള ദളിത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി രാമഭദ്രന്റെ നേതൃത്വത്തിൽ പ്രിൻസിപ്പലിനെ കണ്ട്‌ ചർച്ച നടത്തി. എസ്എൻഡിപി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ മെഡിക്കൽ കോളേജിലെ പ്രധാന കവാടത്തിന് മുന്നിൽ ധർണ നടത്തി. എസ്എൻഡിപി ജനറൽ സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. രതീഷ് ബാബു അധ്യക്ഷനായി. പ്രേമാനന്ദ സ്വാമി, പി എൻ ബാബു, കെ വി അജി, കെ കെ ധനേന്ദ്രൻ, കെ പി ശശിധരൻ, കെ പി ശശിധരൻ, സജീവൻ പാനൂർ, സത്യൻ അഞ്ചരക്കണ്ടി, കെ എം രാജൻ, ജിതേഷ് വിജയൻ, മനോജ് കണ്ണൂർ എന്നിവർ സംസാരിച്ചു.



ഡെന്റൽ കോളേജിലേക്ക്‌ കർഷകത്തൊഴിലാളി മാർച്ച്‌

അഞ്ചരക്കണ്ടി

ബിഡിഎസ്‌ വിദ്യാർഥി നിധിൻരാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ കർഷകത്തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലേക്ക്‌ മാർച്ച്‌ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ കെ ദാമോദരൻ അധ്യക്ഷനായി. സെക്രട്ടറി എം ശ്രീധരൻ, വി നാരായണൻ എന്നിവർ സംസാരിച്ചു.



യുക്തിവാദി സംഘം മാർച്ച്‌ ഇന്ന്‌

കണ്ണൂർ

അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജ് ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി ആർ എൽ നിതിൻരാജ് ആശുപത്രി കെട്ടിടത്തിൽനിന്ന്‌ ചാടിമരിച്ച സംഭവത്തിൽ ആരോപണ വിധേയർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ കേരള യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ശനി രാവിലെ പത്തിന്‌ കോളേജ് ക്യാമ്പസിലേക്ക്‌ മാർച്ച് നടത്തും. സംസ്ഥാന പ്രസിഡന്റ്‌ ഇരിങ്ങൽ കൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും. സംഭവത്തിൽ കർശന അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന്‌ കേരള യുക്തിവാദി സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.


എഐഎസ്എഫ് മാർച്ച് നടത്തി

കണ്ണൂർ

അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിധിൻരാജിന്റെ മരണത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എഐഎസ്എഫ് കോളേജിലേക്ക് മാർച്ച്‌ നടത്തി. സംസ്ഥാന ജോ. സെക്രട്ടറി ബി ദർശിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എ പ്രണോയ് അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി എ ഇസ്മായിൽ, ജില്ലാ സെക്രട്ടറി സി ജസ്വന്ത്, വി അമീഷ, അനിൽ ചന്ദ്രൻ എന്നിവർ സംസാരിച്ചു.



‘ഇനിയൊരു നിധിൻ ആവർത്തിക്കരുത്’

കണ്ണൂർ

അഞ്ചരക്കണ്ടിയിലെ ഡെന്റൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിധിൻരാജിന്റെ മരണത്തിന് ഉത്തരവാദിയായ ഡോ. എം കെ റാമിനെതിരെ പ്രതിഷേധം ഉയർത്തി എസ്എഫ്ഐ കണ്ണൂരിൽ പ്രകടനവും ജാഗ്രതാ സദസും സംഘടിപ്പിച്ചു. "മാനേജ്മെന്റും അധ്യാപകരും മനുഷ്യത്വവിരുദ്ധരാകുമ്പോൾ, കലാലയങ്ങൾ അറവുശാലകളായി മാറുന്നു. ഇനിയൊരു നിധിൻ ആവർത്തിക്കരുത്’ എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രകടനവും ജാഗ്രതാ സദസും സംഘടിപ്പിച്ചത്. സ്റ്റേഡിയം കോർണറിൽനിന്ന് ആരംഭിച്ച പ്രകടനം കാൽടെക്സിൽ സമാപിച്ചു. ജാഗ്രതാ സദസ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി അഖില ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി പി ആദർശ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജോയൽ തോമസ്, സംസ്ഥാന കമ്മിറ്റി അംഗം സ്വാതി പ്രദീപൻ, കെ എം വൈഷ്ണവ്, എം അശ്വന്ത് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home