ad
Deshabhimani

സെൻസസ് 2027 എന്യൂമറേറ്റർമാർ ഇന്നുമുതൽ വിവരം ശേഖരിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 01, 2026, 03:00 AM | 1 min read

സെൻസസ് 2027 എന്യൂമറേറ്റർമാർ ഇന്നുമുതൽ വിവരം ശേഖരിക്കും കണ്ണൂര്‍ ദേശീയ സെൻസസിന്റെ ആദ്യഘട്ടം ഒന്നുമുതൽ 30 വരെ നടക്കും. ഈ കാലയളവിൽ എന്യൂമറേറ്റർമാർ വീടുകളിലെത്തി വിവരം ശേഖരിക്കും. ജില്ലയിൽ ആകെ 4100 എന്യൂമറേറ്റർമാരാണുള്ളത്. ജില്ലയെ താലൂക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ തലങ്ങളിൽ 16 ചാർജുകളായി തിരിച്ചാണ് എന്യൂമറേറ്റർമാരെ വിന്യസിച്ചത്. തലശേരി താലൂക്കിലാണ് കൂടുതൽ എന്യൂമറേറ്റർമാർ–- 818. ഇതിനുപുറമേ ജില്ലയിൽ 670 സൂപ്പർവൈസർമാരുമുണ്ട്. ആദ്യത്തെ മൂന്നുദിവസം എന്യൂമറേറ്റർമാരുടെ കൂടെ സൂപ്പർവൈസർമാരും ഫീൽഡിലുണ്ടാകും. ആകെ 33 ചോദ്യങ്ങളാണ് വീടുകളിലെത്തുന്ന എന്യൂമറേറ്റർമാർ വിവരശേഖരണത്തിനായി ചോദിക്കുക. ഈ ചോദ്യങ്ങൾ നേരത്തെ വെബ്സൈറ്റിൽ പ്രവേശിച്ച് സെൽഫ് എന്യൂമറേഷൻ നടത്താൻ ജൂൺ 30 വരെ അവസരം നൽകിയിരുന്നു. സെൽഫ് എന്യൂമറേഷൻ മുഖേന വിവരം നൽകിയവർക്ക് ലഭിച്ച, എച്ചിൽ തുടങ്ങുന്ന 11 അക്ക എസ്ഇ ഐഡി നമ്പർ എന്യൂമറേറ്റർക്ക് നൽകിയാൽ 33 ചോദ്യങ്ങൾക്ക് വീണ്ടും വിവരശേഖരണം നടത്തേണ്ടതില്ല. നൽകിയ ഉത്തരങ്ങൾ സ്ഥിരീകരിച്ചാൽ മതി. സെൽഫ് എന്യൂമറേഷൻ മുഖേന നൽകിയ വിവരങ്ങളിൽ തിരുത്ത് ഉണ്ടെങ്കിൽ എന്യൂമറേറ്ററുടെ ശ്രദ്ധയിൽപ്പെടുത്തി തിരുത്താം. എച്ച്എൽഒ ആപ്പ് ഉപയോഗിച്ചാണ് എന്യൂമറേറ്റർമാർ വിവരം ശേഖരിക്കുക. എന്യൂമറേറ്റർമാരുടെ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ നൽകി സെൻസസുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലയുടെ പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ കലക്ടർ പി വിഷ്ണുരാജ് അഭ്യർഥിച്ചു. സെൻസസിന്റെ രണ്ടാംഘട്ടമായ ജനസംഖ്യ കണക്കെടുപ്പ് 2027 ഫെബ്രുവരിയിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home