പ്രതിഷേധ ശൃംഖലയുമായി അധ്യാപകര്‍

കെഎസ്ടിഎ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഏലിയാസ് മാത്യു നിർവഹിക്കുന്നു
കൊച്ചി
സെൻസസ് പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ട അധ്യാപകർക്ക് പകരം ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കേരള സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) നേതൃത്വത്തില്‍ പ്രതിഷേധ ശൃംഖല സംഘടിപ്പിച്ചു. ജില്ലാ ഉദ്ഘാടനം പുല്ലേപ്പടി ദാറുൽ ഉലും ഹയർ സെക്കന്‍ഡറി സ്കൂളിൽ കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഏലിയാസ് മാത്യു നിർവഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് പി എ നിഷാദ് ബാബു അധ്യക്ഷനായി. അജീഷ് ജീവൻ, എം എം ഫാരിഷ എന്നിവര്‍ സംസാരിച്ചു. ജില്ലയില്‍ 400 വിദ്യാലയങ്ങളിലായി നടന്ന പ്രതിഷേധ ശൃംഖലയിൽ അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു.










0 comments