ഡിവൈഎഫ്ഐ ജനകീയ പ്രതിരോധം സംഘടിപ്പിച്ചു

ലഹരി–ഗുണ്ടാ മാഫിയാ സംഘങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു
അങ്കമാലി
ലഹരി–ഗുണ്ടാ മാഫിയാസംഘങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്തു. ജിബിൻ വർഗീസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്ത്, സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ വർഗീസ്, ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ, സെക്രട്ടറി സച്ചിൻ ഐ കുര്യാക്കോസ്, സിപിഐ എം ഏരിയ സെക്രട്ടറി കെ പി റജീഷ്, കെ കെ ഷിബു, സി കെ സലിംകുമാർ, എ സി സജിത് എന്നിവർ സംസാരിച്ചു. ജനകീയസമിതിയും രൂപീകരിച്ചു.
ഭാരവാഹികള്‍: ജിബിൻ വർഗീസ് (ചെയർമാൻ), എ സി സജിത് (കൺവീനർ), രാഹുൽ ചന്ദ്രൻ (ട്രഷറർ).










0 comments