ആലപ്പുഴയിൽ മൂന്ന് ഹൗസ്‌ബോട്ടുകൾക്ക് തീപിടിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക് തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഹൗസ്‌ബോട്ടുകൾക്കാണ് തീപിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് തീപിടിത്തമുണ്ടായത്.
ബോട്ടുകളിൽ ആളുകൾ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.









0 comments