ad
Deshabhimani

കാലിക്കറ്റിനെ തകർത്ത് ഏരീസ് കൊല്ലം സെയ്‌ലേഴ്സിന് 6 വിക്കറ്റ് ജയം

AIRES KOLLAM
വെബ് ഡെസ്ക്

Published on Sep 02, 2026, 10:50 PM | 1 min read

കൊല്ലം: കേരള ക്രിക്കറ്റ് ലീഗിലെ 28-ാം മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെതിരെ ഏരീസ് കൊല്ലം സെയ്‌ലേഴ്സിന് ആറ് വിക്കറ്റ് തകർപ്പൻ ജയം. കാലിക്കറ്റ് ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം 17.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ കൊല്ലം മറികടന്നു.


ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 175 റൺസെടുത്തു. അബ്ദുൽ ബാസിത് 39 പന്തിൽ ആറ് സിക്സും ഒരു ഫോറും സഹിതം പുറത്താകാതെ 62 റൺസും സൽമാൻ നിസാർ 32 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സും ഉൾപ്പെടെ പുറത്താകാതെ 50 റൺസും നേടി. കൊല്ലത്തിനായി മുഹമ്മദ് ഇഷാഖ് 3 വിക്കറ്റും അർജുൻ വേണുഗോപാൽ 1 വിക്കറ്റും നേടി


മറുപടി ബാറ്റിങ്ങിൽ അജ്നാസ് എം ആണ് കൊല്ലത്തിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത്. 34 പന്തിൽ അഞ്ച് ഫോറും നാല് സിക്സും സഹിതം പുറത്താകാതെ 64 റൺസ് നേടിയ അജ്നാസ് 188.24 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. വത്സൽ ഗോവിന്ദ് 42 റൺസും ആനന്ദ് കൃഷ്ണൻ 29 റൺസും നേടി.


കാലിക്കറ്റിനായി അഖിൻ സത്താർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ അഖിൽ സ്കറിയയും ഇബ്നുൽ അഫ്താബും ഓരോ വിക്കറ്റ് വീതം നേടി. എന്നാൽ മികച്ച റൺറേറ്റിൽ ലക്ഷ്യം പിന്തുടർന്ന കൊല്ലം 17.2 ഓവറിൽ മത്സരം സ്വന്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home