യുദ്ധക്കൊതിയിൽ യുഎസ്; ഇറാനിലും ഹോർമുസിലും വ്യാപക ആക്രമണം

തെഹ്‌റാൻ: യുദ്ധക്കൊതിയടങ്ങാതെ ഇറാനുനേരെ ആക്രമണം കടുപ്പിച്ച് യുഎസ്. ഹോർമുസിലും തെക്കൻ ഇറാനിലും യുഎസ് വ്യാപകമായി ആക്രമണങ്ങൾ നടത്തി. ഹോർമോസ്ഗാൻ പ്രവിശ്യയിലെ കുഹെസ്തക്കിൽ വിവാഹച്ചടങ്ങിൽ നടത്തിയ ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പടെ നാലുപേർ കൊല്ലപ്പെട്ടു.
ഇതിനു തിരിച്ചടിയായി ഇറാഖിലേക്കും കുവൈറ്റിലേക്കും ബഹ്റൈനിലേക്കും ഇറാൻ വ്യോമാക്രണമാണങ്ങൾ നടത്തി. താത്കാലിക വെടിനിർത്തലും സമാധാനചർച്ചകളും കഴിഞ്ഞ് സെപ്റ്റംബർ ഒന്നിനാണ് യുഎസ് വീണ്ടും ഇറാനിലേക്ക് ആക്രമണങ്ങൾ ആരംഭിച്ചത്.
ലോകരാജ്യങ്ങളൊന്നാകെ യുഎസിന്റെ നടപടിക്കെതിരെ വിമർശനം ഉയർത്തിയെങ്കിലും ട്രംപിന്റെ യുദ്ധക്കൊതി അടങ്ങിയില്ല. ഹോർമുസിന് സമീപമുള്ള റഡാർ സംവിധാനങ്ങൾ, നാവിക സേനാ സംവിധാനങ്ങൾ, മൈൻ സ്ഥാപിക്കുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ ആക്രമണം.
ഇതിന് മറുപടിയായി ഇറാൻ ജോർദാനിലേക്കും ആക്രമണങ്ങൾ നടത്തിയിരുന്നു. മിനബീലെ സ്കൂളിൽ നടത്തിയ ആക്രമണത്തിന് സമാനമായ രീതിയിലാണ് ഇപ്പോൾ വിവാഹച്ചടങ്ങിൽ ആക്രമണം നടത്തുന്നതെന്ന് ഇറാൻ പ്രതികരിച്ചു. യുദ്ധം അവസാനിപ്പിക്കാൻ യാതൊരു തരത്തിലും യുഎസ് തയാറാകുന്നില്ലെങ്കിൽ മുട്ടുമടക്കാൻ തങ്ങളും തയ്യാറല്ലെന്നും ഇറാൻ പ്രതിനിധികൾ പറഞ്ഞു.









0 comments