ad
Deshabhimani

പൊലീസ് നരനായാട്ട്; പരിക്കേറ്റ പി എസ് സഞ്ജീവിനെ എം എ ബേബി ആശുപത്രിയിൽ സന്ദർശിച്ചു

p s sanjeev m a baby
വെബ് ഡെസ്ക്

Published on Sep 02, 2026, 11:43 PM | 1 min read

തിരുവനന്തപുരം : സംസ്ഥാന സർക്കാരിൻ്റെ സംഘപരിവാർ വിധേയത്വത്തിനെതിരായ പ്രതിഷേധത്തിനിടെ പൊലീസിന്റെ ഭീകരമായ ആക്രമണത്തിൽ പരിക്കേറ്റ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ആശുപത്രിയിൽ സന്ദർശിച്ചു. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എ വിജയരാഘവൻ, കെ കെ ജയചന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.


സർവകലാശാലകളിലെ കാവിവൽക്കരണത്തിനെതിരെ സമരം ചെയ്തതിന് പൊലീസ് നടത്തിയ നരനായാട്ടിനെതിരെ നടത്തിയ പ്രതിഷേധത്തിന് നേരെയായിരുന്നു പൊലീസിന്റെ കടന്നാക്രമണം. യാതൊരു പ്രകോപനവുമില്ലാതെ വിദ്യാർഥികൾക്ക് നേരെ പൊലീസ് ലാത്തി ചാർജ് അഴിച്ചുവിട്ടു. സെക്രട്ടറിയറ്റിലേക്ക് നടന്ന മാർച്ചിന് നേരെയുണ്ടായ പൊലീസ് വേട്ടയിൽ നെഞ്ചിന് ലാത്തിയടിയേറ്റാണ് പി എസ് സഞ്ജീവന് ദേഹാസ്വാസ്ഥ്യമുണ്ടായത്.


മാർച്ചിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ആര്യ പ്രസാദിന് തലക്ക് പരിക്കേൽക്കുകയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്ണവി ഷാജിക്ക് കണ്ണിന് താഴെ ഗുരുതരമായി മുറിവേൽക്കുകയും ചെയ്തിരുന്നു. സംഘപരിവാറിന്റെ ക്വട്ടേഷൻ സംഘത്തെപ്പോലെയാണ് സംസ്ഥാനത്തെ പൊലീസ് വിദ്യാർഥികളോട് പെരുമാറിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home