ad
Deshabhimani

അന്യായ സ്ഥലം മാറ്റം

ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു

avatar
സ്വന്തം ലേഖകൻ

Published on Sep 03, 2026, 12:20 AM | 1 min read


തൃശൂർ

കൊന്നിട്ടും കലിതീരാത്തതുപോലെ തുടരുന്ന അന്യായ സ്ഥലം മാറ്റങ്ങൾക്കെതിരെ എഫ്എസ്ഇടിഒ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു. കോർപറേഷന്‌ മുന്നിൽ നടത്തിയ സമരം അശോകൻ ചരുവിൽ ഉദ്‌ഘാടനം ചെയ്തു. മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കെതിരെയുള്ള ജനങ്ങളുടെയും ജീവനക്കാരുടെയും പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടുന്നതിന്‌ കള്ളപ്രചാരണങ്ങളുമായി രംഗത്തുവരുന്ന യുഡിഎഫ്‌ സർക്കാരിനെതിരായ ഉദ്യോഗസ്ഥ രോഷമായി പ്രതിഷേധ കൂട്ടായ്‌മ മാറി. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ്‌ സാജൻ ഇഗ്നേഷ്യസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്‌ സീമ, കെഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഡോ. പി സി സിജി, കെജിഒഎ ജില്ലാ സെക്രട്ടറി ഡോ. കെ ആർ രാജീവ്, കെജിഎൻഎ സംസ്ഥാന പ്രസിഡന്റ്‌ ടി ഷൈനി ആന്റണി, കെഎൻടിഇഒ സംസ്ഥാന പ്രസിഡന്റ്‌ കെ ഗിരിധരൻ, പിഎസ്‌സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി എ ലിജോ, കെ മനോജ്, കെ ആർ രാജേഷ്, ബൈജു ആന്റണി, സുധീഷ് എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home