കാഞ്ഞിരക്കൊല്ലിയിലും ചീത്തപ്പാറയിലും കോഴിച്ചാലിലും ഉരുൾപൊട്ടൽ

കണ്ണൂർ
കനത്ത മഴയിലും മഴവെള്ള പാച്ചിലിലും കാഞ്ഞിരക്കൊല്ലിയിലും ചീത്തപ്പാറയിലും കോഴിച്ചാലിലും ഉരുൾപൊട്ടി. ചന്ദനക്കാംപാറയിൽ ആനയടി മാവുന്തോട് പാലം് മലവെള്ളപ്പാച്ചിലിൽ തകർന്നു്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. കാഞ്ഞിരക്കൊല്ലി ഉൾവനത്തിൽ ഉരുൾപൊട്ടലിൽ ശക്തിയേറിയ കുത്തൊഴുക്കാണ് ഉണ്ടാകുന്നത്. ചീത്തപ്പാറയിൽ ഉരുൾ പൊട്ടിയതിനെ തുടർന്ന് ആളുകളെ ചന്ദനക്കാംപാറ ഹയർ സെക്കൻഡറി സ്കൂളിലേക്ക് മാറ്റി. പയ്യാവൂർ പഞ്ചായത്തിലെ കണ്ടകശേരി, വണ്ണായിക്കടവ് പാലങ്ങളിൽ വെള്ളം കയറി ഗതാഗതം മുടങ്ങി. തളിപ്പറമ്പ് - ഇരിട്ടി സംസ്ഥാന പാതയിലെ തുമ്പേനി വെള്ളം കയറിയ റോഡിൽ ബസ് കുടങ്ങി. ശ്രീകണ്ഠപുരം മലപ്പട്ടം റോഡിൽ കോട്ടൂരിൽ റോഡിൽ വെള്ളം കയറിയതിനാൽ ഇതുവഴിയുള്ള ഗതാഗതം തടഞ്ഞു. വാഹനങ്ങൾ എസ്ഇഎസ് കോളേജ് - കണിയാർവയൽ റോഡ് വഴി തിരിച്ചുവിട്ടു. പൊടിക്കളം - മടമ്പം റോഡ്, ശ്രീകണ്ഠപുരം - കോട്ടൂർ- മലപ്പട്ടം റോഡ് എന്നിവിടങ്ങളിലും വെള്ളം കയറി. ശ്രീകണ്ഠപുരം - പയ്യാവൂർ റോഡിലെ കൂട്ടുംമുഖത്ത് റോഡിലേക്ക് മതിലിടിഞ്ഞ് വീണു. വളപട്ടണം പുഴ കരകവിഞ്ഞതിനാൽ സമീപ പ്രദേശങ്ങളിൽ വയലുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. കൊവ്വപ്പുറം, തേർലായി, മലപ്പട്ടം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീതിയുണ്ട്. ചെങ്ങളായി, പൊടിക്കളം വയലുകളിൽ വെള്ളം കയറി. മേരിഗിരി സ്കൂൾ ഗ്രൗണ്ടിലും കോട്ടൂരിലെ നഗരസഭാ സ്റ്റേഡിയത്തിലും വെള്ളമുണ്ട്. ചെറുപുഴ കർണാടക വനാതിർത്തിയോട് ചേർന്ന കോഴിച്ചാലിൽ ഉരുൾ പൊട്ടി. ശനി രാവിലെ ഒമ്പതോടെ ആരംഭിച്ച കനത്ത മഴയെ തുടര്‍ന്നാണ് കര്‍ണാടക വനാതിർത്തിക്കുള്ളില്‍ ഉരുള്‍ പൊട്ടിയത്. കാര്യങ്കോട് പുഴ കര കവിഞ്ഞൊഴുകി. കോഴിച്ചാല്‍ റവന്യൂവിലെ ഒരു തുരുത്ത് ഒറ്റപ്പെട്ടു. തുരുത്തിൽ കുടുങ്ങിപ്പോയ വീട്ടമ്മ സുമതി (65) യെ നാട്ടുകാരും പെരിങ്ങോം അഗ്നിരക്ഷാസേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ചെറുപുഴ- പുളിങ്ങോം റോഡും പാലാവയൽ പാലവും വെള്ളത്തിൽ മുങ്ങി. നിരവധി വീടുകളിൽ വെള്ളം കയറി. വനമേഖലയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വായിക്കാനം, തയേനി, ജോസ്ഗിരി എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായി.







0 comments