വയറെരിയുന്നവരുടെ മിഴി നിറയില്ല
ഹൃദയപൂർവം... ആറാം വർഷത്തിലേക്ക്

ഡിവൈഎഫ്ഐ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നല്‍കുന്ന ഹൃദയപൂര്‍വം ഉച്ചഭക്ഷണ വിതരണത്തിന്റെ അഞ്ചാം വാര്‍ഷികം സംസ്ഥാന വൈസ് പ്രസിഡന്റ് എൽ ജി ലിജീഷ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തപ്പോള്‍.
കോഴിക്കോട്
വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ ഡിവൈഎഫ്‌ഐ ആരംഭിച്ച "ഹൃദയപൂര്‍വം' പദ്ധതി ആറാം വർഷത്തിലേക്ക്. മെഡിക്കൽ കോളേജിലേയും മറ്റ് ആശുപത്രികളിലേയും രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും വയറുനിറച്ച പദ്ധതി, അഞ്ച് വർഷം പൂർത്തിയായതിന്റെ ആഘോഷം മെഡിക്കൽ കോളേജിൽ കേക്ക് മുറിച്ച് ഗംഭീരമാക്കി. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ദിപു പ്രേംനാഥ് അധ്യക്ഷനായി. സെക്രട്ടറി കെ അരുൺ സ്വാഗതം പറഞ്ഞു. ട്രഷറർ കെ എം നിനു, സെക്രട്ടറിയറ്റംഗം പി ശാരുതി, ജില്ലാ കമ്മിറ്റിയംഗങ്ങളായ എ വി വൈശാഖ്, ഒലീന, ഇരിങ്ങത്ത് മേഖലാ പ്രസിഡന്റ് സബിന്‍രാജ്, സെക്രട്ടറി സാജിദ്, അഞ്ജു, ഷിഷിത്ത്, കിരണ്‍, അരുൺ എന്നിവർ പങ്കെടുത്തു. പയ്യോളി ബ്ലോക്കിലെ ഇരിങ്ങത്ത് മേഖലാ കമ്മിറ്റിയായിരുന്നു ശനിയാഴ്‌ച പൊതിച്ചോർ വിതരണം നടത്തിയത്. ഭക്ഷണത്തിനോടൊപ്പം പായസവും നൽകി.






0 comments