രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാകണം: സിപിഐ എം

കോഴിക്കോട്
ജില്ലയിൽ മഴ ശക്തമായതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും പാർടി പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അഭ്യർഥിച്ചു. ജില്ലയിലെ മലയോര മേഖല ഭീതിയിൽ കഴിയുകയാണ്. അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പാലിച്ച് സുരക്ഷിതരായിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. പാർടി പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി ഇടപെടണം. അപകടസാധ്യതയുള്ള വീടുകളിലുള്ളവരെ സുരക്ഷിത സ്ഥാപനങ്ങളിലാക്കുന്നതിനും ദുരിതബാധിതര്‍ക്ക് ഭക്ഷണവും വെള്ളവും അവശ്യവസ്‌തുക്കളും ഉറപ്പാക്കാനും പ്രത്യേകം ശ്രദ്ധിക്കണം. മഴ ഒഴിയുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും ജില്ലാ സെക്രട്ടറി എം മെഹബൂബ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.







0 comments