സർക്കസ് 10ന് സമാപിക്കും

കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന ഗ്രേറ്റ് ബോംബെ സർക്കസ് 10വരെമാത്രം. എത്യോപ്യൻ, മണിപ്പൂരി കലാകാരന്മാരുടെ പുതിയതരം ഇനങ്ങളാണ് സർക്കസിന്റെ പ്രധാന വിഭവം. ഏത്യോപ്യൻ കലാകാരന്മാരുടെ ഫയർ ഡാൻസ്, വിളക്കുകാലുകൾ കൊണ്ടുള്ള റഷ്യൻ കാൻഡിൽ ബോൺലെസ്സ് ഐറ്റം, സൈക്കിളിലുള്ള വിസ്മയപ്രകടനമായ ഹൈവീൽ സൈക്കിൾ സ്കിപ്പിങ് ആക്ട്, റഷ്യൻ ബാലെയെ അനുസ്മരിപ്പിക്കുന്ന സാഹസിക നൃത്തരൂപങ്ങൾ, ഗ്രൂപ്പ് അക്രോബാറ്റിക്സ് എന്നിവയും മനം കവരും. കലാകാരന്മാരിൽ പാതിയോളംപേർ വനിതകളാണ്. നിരവധി ഹോളിവുഡ്, തമിഴ് സിനിമകൾക്കും ഗ്രേറ്റ് ബോംബെ സർക്കസിന്റെ തമ്പ് ലൊക്കേഷനായിട്ടുണ്ട്. ബോളിവുഡ് സിനിമകളായ ഹാത്തി മേരാ സാത്തി, ധൂം ത്രീ, ക്രിഷ്, സോൺ, തമിഴ് ചിത്രമായ ഏഴാം അറിവ് എന്നിവയുടെ പ്രധാന ലൊക്കേഷനായതും ഇതേ തന്പാണ്. പത്തിനുശേഷം കാഞ്ഞങ്ങാടാണ് പ്രദർശനം. ബുക്കിങിന് ഫോൺ: 8075966829, 8921628262.










0 comments