ad
Deshabhimani

പഞ്ചായത്തുകളിലേക്ക്‌ തൊഴിലുറപ്പ്‌ തൊഴിലാളി മാർച്ച്‌

എൻആർഇജി യൂണിയൻ ബാലരാമപുരം പഞ്ചായത്ത് ഓഫീസ്‌ ധർണ സിപിഐ എം നേമം ഏരിയ സെക്രട്ടറി 
എ പ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

എൻആർഇജി യൂണിയൻ ബാലരാമപുരം പഞ്ചായത്ത് ഓഫീസ്‌ ധർണ സിപിഐ എം നേമം ഏരിയ സെക്രട്ടറി 
എ പ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 20, 2026, 02:49 AM | 1 min read

തിരുവനന്തപുരം

ഓണം ഉത്സവ അലവന്‍സ് ആയി 1200 രൂപ അനുവദിക്കുക, അയ്യൻകാളി പദ്ധതി പുനരാരംഭിക്കുക, കൂലി കുടിശ്ശിക മുഴുവന്‍ വിതരണംചെയ്യുക, അടിയന്തരമായി തൊഴില്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ആര്‍‌ഇജി വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ തൊഴിലുറപ്പ്‌ തൊഴിലാളികള്‍ പഞ്ചായത്തുകളിലേക്ക് മാര്‍ച്ച് നടത്തി. നേമം ബാലരാമപുരം പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ സിപിഐ എം നേമം ഏരിയ സെക്രട്ടറി എ പ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർ എസ് വസന്തകുമാരി അധ്യക്ഷയായി. കെ പി ഷീല, രജിത് കുമാർ, നവാസ്, ജിജി, ഷീന രാജൻ വിനോദ് എന്നിവർ സംസാരിച്ചു. കോവളം വെങ്ങാനൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ വെങ്ങാനൂർ മോഹനൻ ഉദ്ഘാടനം ചെയ്തു. ഷീലാഭദ്രൻ അധ്യക്ഷയായി. കെ മുരളി, ബി ബാബു, സുരേഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു. ​കോട്ടുകാൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ജില്ലാ കമ്മിറ്റി അംഗം സി തങ്കരാജ് ഉദ്ഘാടനം ചെയ്തു. വിജയകുമാരി അധ്യക്ഷയായി. നെട്ടത്താന്നി ഷാജി, കെ എസ് സജി, സി എസ് വിഷ്ണു പ്രശാന്ത് എന്നിവർ സംസാരിച്ചു. കരകുളം പേരൂർക്കട ഏരിയ കമ്മിറ്റി കരകുളം പഞ്ചായത്തിലേക്ക് മാർച്ച് നടത്തി പഞ്ചായത്ത് സെക്രട്ടറിക്ക് ഡിമാൻഡ്‌ നോട്ടീസ് നൽകി. യൂണിയൻ സംസ്ഥാന ട്രഷറർ സി കെ ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ എസ് ഷൈലജ അധ്യക്ഷയായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി അമ്പിളി, മരുതൂർ വിജയൻ, എസ് സുരേഷ് കുമാർ, വീണാ രാജീവ്, ബി വിജയൻ ,കെ കൃഷ്ണകുമാർ, പി ലളിതാംബിക, ഗോപിനാഥൻ നായർ, ആർ ഹസീന, മായാദേവി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home