ad
Deshabhimani

പി കൃഷ്ണപിള്ളയ്ക്ക്‌ നാടിന്റെ സ്‌മരണാഞ്ജലി

p krishnapilla

പി കൃഷ്ണപിള്ള ദിനത്തിൽ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എസ് സതീഷ് പതാക ഉയർത്തുന്നു​

വെബ് ഡെസ്ക്

Published on Aug 20, 2026, 03:01 AM | 1 min read

കൊച്ചി


പി കൃഷ്ണപിള്ളദിനം ജില്ലയിൽ സമുചിതമായി ആചരിച്ചു. രാവിലെ പാർടി ഓഫീസുകളിലും ബ്രാഞ്ച്‌ കേന്ദ്രങ്ങളിലും പതാക ഉയർത്തി അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.


c nകൊച്ചി ദേശാഭിമാനിയിൽ നടന്ന പി കൃഷ്ണപിള്ള അനുസ്മരണത്തിൽ 
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ സംസാരിക്കുന്നു


സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിൻ സെന്ററിൽ ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ പതാക ഉയർത്തി. കൊച്ചി ദേശാഭിമാനിയിൽ സംഘടിപ്പിച്ച അനുസ്മരണം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ടി ആര്‍ അനില്‍കുമാര്‍ അധ്യക്ഷനായി.


ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പുഷ്പ ദാസ് വാഴക്കുളം കീൻപുരം ബ്രാഞ്ചിലും ഷാജി മുഹമ്മദ്‌ പൈങ്ങോട്ടൂർ കടവൂരിലും ടി സി ഷിബു ഉദയംപേരൂർ എം ആർ വിദ്യാധരൻ മന്ദിരത്തിലും സി കെ പരീത് തൃക്കാക്കര സെൻട്രലിലും പതാക ഉയർത്തി. ജോൺ ഫെർണാണ്ടസ് പള്ളുരുത്തി ഏരിയ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി,


ഇടക്കൊച്ചി ലോക്കൽ കമ്മിറ്റി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. കുമ്പളങ്ങി നോർത്തിൽ കെ എൻ ഉണ്ണിക്കൃഷ്ണൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐ എം ഷിപ്‌യാർഡ്‌ വർക്കേഴ്സ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണത്തിൽ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി ആർ മുരളീധരൻ പതാക ഉയർത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home