ad
Deshabhimani

ബാങ്കിങ്‌ പെൻഷൻകാർ പ്രതിഷേധ മാർച്ച്‌ നടത്തി

ഫോറം ഓഫ് സിവിൽ പെൻഷനേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ജിപിഒ മാർച്ചും ധർണയും 
എം വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

ഫോറം ഓഫ് സിവിൽ പെൻഷനേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ജിപിഒ മാർച്ചും ധർണയും 
എം വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 20, 2026, 02:46 AM | 1 min read

തിരുവനന്തപുരം

കേന്ദ്ര -പൊതുമേഖലാ ബാങ്കിങ്‌ പെൻഷൻകാർ ജിപിഒക്കുമുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഫോറം ഓഫ് സിവിൽ പെൻഷനേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച മാർച്ച്‌ എം വിജയകുമാർ ഉദ്ഘാടനം ചെയ്തു. എട്ടാം ശമ്പള കമീഷനിൽ പെൻഷൻകാരുടെ വിഷയങ്ങൾ ഉൾപ്പെടുത്തുക, പെൻഷൻ പരിഷ്‌കരണ നിഷേധനിയമം പിൻവലിക്കുക, എല്ലാ പെൻഷൻകാർക്കും ഒപിഎസ്‌ പുനഃസ്ഥാപിക്കുക, കേന്ദ്രസർക്കാരിന്റെ തൊഴിലാളിവിരുദ്ധ–പെൻഷൻവിരുദ്ധ നയങ്ങൾ തിരുത്തുക, ബാങ്ക്‌ പെൻഷൻകാരുടെ അപ്ഡേഷൻ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്‌. ഫോറം ചെയർമാൻ എസ് പ്രതാപ് കുമാർ അധ്യക്ഷനായി. കൺവീനർ എസ് അശോക് കുമാർ, പെൻഷൻ സംഘടനാ നേതാക്കൾ സി എൻ ധനപാലൻ, സി മോഹനൻ നായർ, എൻ എ എബ്രഹാം, എം ശ്യാംകുമാർ, എസ്‌ ശ്രീകുമാർ, എൻ പത്മകുമാർ, കെ രാജ്മോഹൻ, കെ കമലാസനൻ, സി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home