Deshabhimani

വികസനക്കുതിപ്പിൽ പെരളശേരി

തോട് സംരക്ഷണത്തിന്റെ ഭാഗമായി കയർ ഭൂവസ്ത്രം വിരിക്കുന്നു (ഫയൽ ചിത്രം)
avatar
ഇ പ്രഭാകരൻ

Published on Oct 21, 2025, 02:30 AM | 2 min read

എടക്കാട്‌

പുതിയകാലത്തിന്റെ ആവശ്യങ്ങളറിഞ്ഞ്‌ വികസനത്തിന്റെ വഴിയിൽ അതിവേഗം കുതിക്കുന്ന കേരളത്തോടൊപ്പം സമാനതകളില്ലാത്ത വികസന മുന്നേറ്റം സാധ്യമാക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് പെരളശേരി പഞ്ചായത്തും, ഭരണസമിതിയും. മഹാനായ നേതാവ് എ കെ ജിയുടെ ജന്മദേശം ദേശീയ തലത്തിലും സംസ്ഥാനതലത്തിലും വികസന നേട്ടത്തിൽ പെരുമനേടി. വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കി നാടിനെ വികസനത്തിലേക്ക്‌ നയിക്കുകയാണ്‌ പഞ്ചായത്ത്‌. ​അതിദാരിദ്ര്യമുക്ത 
പഞ്ചായത്ത് അതിദാരിദ്ര്യമുക്ത പഞ്ചായത്ത് എന്ന ലക്ഷ്യം ആദ്യഘട്ടത്തിൽ തന്നെ സ്വന്തമാക്കി. പഞ്ചായത്തിലെ അതിദരിദ്രരായ കുടുംബങ്ങളെ മുഴുവൻ കണ്ടെത്തി, പാർപ്പിടം, ഭക്ഷണം, മരുന്ന്, സ്ഥിര വരുമാനം എന്നിവ ഉറപ്പാക്കുകയും, അത്യാവശ്യ സൗകര്യങ്ങളും ഒരുക്കി. നാടിന്റെ സന്തോഷസൂചിക ഉയർത്താനായി ‘ഒപ്പം പെരളശേരി'ഹാപ്പിനസ് ഫെസ്റ്റ് ജനകീയ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ​മാലിന്യമുക്ത പഞ്ചായത്ത് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിൽ ജില്ലയിലെ മികച്ച പഞ്ചായത്തായി. സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും. മൂന്നുപെരിയ ടൗൺ സൗന്ദര്യവൽക്കരണവും ശുചീകരണവും സംസ്ഥാനത്താകെ ശ്രദ്ധിക്കപ്പെട്ടു. ഹരിത പാഠശാല, ഗ്രീൻ ടോക്ക് ഷോ, പ്ലോഗത്തോൺ, ഗ്രീൻ റേഡിയോ പെരളശേരി, ക്ലീൻ ആൻഡ് ഗ്രീൻ കോൺക്ലേവ്, പച്ചപ്പ് വനിതാ കലാജാഥ, കുട്ടികളുടെ ഹരിത പൊലീസ്, ഹരിത പാർലമെന്റ തുടങ്ങിയവ മികവുറ്റ മാതൃകകളാണ്‌. ​ആരോഗ്യരംഗം മൂന്നുപെരിയ ഹെൽത്ത് സബ് സെന്റർ ജനകീയ ആരോഗ്യകേന്ദ്രമാക്കി. മക്രേരി ജനകീയ ആരോഗ്യകേന്ദ്രം ഉദ്‌ഘാടനത്തിനൊരുങ്ങി. പൊതുവാച്ചേരി പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമാക്കി മാറ്റുന്നതിന്റെ പ്രവർത്തനം പുരോഗമിക്കുന്നു. രാജ്യത്തെ ആദ്യ പ്രഥമശുശ്രൂഷ പഞ്ചായത്തായി പെരളശേരി മാറി. ​നെറ്റ് സീറോ കാർബൺ 
പഞ്ചായത്ത് പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ സ്ഥാപിക്കുന്ന കേരളത്തിലെ ആദ്യത്തെ ഗ്രൗണ്ട്മൗണ്ടഡ് സൗരോർജ വൈദ്യുതി നിലയം പെരളശേരിയിൽ.150 കിലോവാട്ട് ശേഷിയുള്ള 276 സോളാർ പാനലുകൾ വഴി പ്രതിദിനം 600 യൂണിറ്റ് വൈദ്യുതി ഇവിടെ ഉൽപ്പാദിപ്പിക്കുന്നു. എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയിൽ 54 പേർക്കും വിജ്ഞാനകേരളം പദ്ധതിയിൽ 87 പേർക്കും തൊഴിൽ നൽകി.

സാമൂഹ്യ ക്ഷേമം

വയോജനസൗഹൃദം, ബാലസൗഹൃദം, സ്ത്രീ സൗഹൃദം എന്നിവയിലേക്ക് മാറുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ തിരികെ സ്കൂളിലേക്ക്, ചുവട് പരിപാടി, ഹാപ്പിനസ് ഇടം, എന്നിടം, അരങ്ങ് തുടങ്ങിയ വേറിട്ട പ്രവർത്തനങ്ങളും നടക്കുന്നു. പെരളശേരി കുടുംബശ്രീ സിഡിഎസ് ഐഎസ്ഒ പദവി നേടി.വയോജനങ്ങൾ നാടിന്റെ സമ്പത്ത് എന്ന നിലയിൽ പരിപാടികൾ സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരെ ചേർത്തുപിടിക്കുന്നതിനുവേണ്ടി കലോത്സവങ്ങൾ സംഘടിപ്പിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home