Deshabhimani

ഉപതെരഞ്ഞെടുപ്പ് വോട്ടിങ്‌

ഉരുവച്ചാലിൽ 83.5%
ബാവോട് ഈസ്റ്റിൽ 85.5%

​ ഉപതെരഞ്ഞെടുപ്പ്​ നടന്ന ഉരുവച്ചാൽ വാർഡിലെ പഴശ്ശി ഗവ. എൽപി സ്കൂളിൽ വോട്ട്​ ചെയ്യാനെത്തിയവർ
വെബ് ഡെസ്ക്

Published on Sep 29, 2026, 02:00 AM | 1 min read

​മട്ടന്നൂർ

നഗരസഭയിലെ ഉരുവച്ചാൽ വാർഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 83.5 ശതമാനവും പെരളശ്ശേരി പഞ്ചായത്ത് ആറാം വാർഡ് ബാവോട് ഈസ്റ്റിൽ 85.5 ശതമാനവും പോളിങ്​ രേഖപ്പെടുത്തി. ഉരുവച്ചാലിൽ ആകെയുള്ള 1234 വോട്ടർമാരിൽ 1031 പേരാണ് വോട്ടുചെയ്തത്. ഉരുവച്ചാൽ പഴശ്ശി ഗവ. എൽപി സ്‌കൂളിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണൽ ചൊവ്വാഴ്ച രാവിലെ 10ന് മട്ടന്നൂർ സിഡിഎസ് ഹാളിൽ നടക്കും. കൗൺസിലറായിരുന്ന സിപിഐ എമ്മിലെ കെ കെ അഭിമന്യുവിന്റെ നിര്യാണത്തെ തുടർന്നാണ് ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. സിപിഐ എമ്മിലെ എ കെ സുരേഷ്​ കുമാറാണ്​ എൽഡിഎഫ്‌ സ്ഥാനാർഥി. പെരളശ്ശേരി പഞ്ചായത്ത് ആറാം വാർഡ് ബാവോട് ഈസ്റ്റിൽ രണ്ട്‌ ബൂത്തുകളിലായി 1393 വോട്ടർമാരിൽ 1191 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തി. ​കഴിഞ്ഞ തവണ 83.8 ശതമാനമായിരുന്നു പോളിങ്‌. ഇക്കുറി 85.5 ശതമാനമായി. ചൊവ്വ രാവിലെ പത്തിന്‌ പെരളശ്ശേരി പഞ്ചായത്ത് ഓഫീസിലാണ് വോട്ടെണ്ണൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home