കെ എം പി നമ്പീശൻ മാസ്റ്റർ പുരസ്കാരം ടി വി രാജേഷിന്

പിലാത്തറ
പ്രഥമ കെ എം പി നമ്പീശൻ മാസ്റ്റർ സ്മാരക പുരസ്കാരം മുൻ എംഎൽഎയും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി വി രാജേഷിന്. 10,000 രൂപയും പ്രശസ്തിപത്രവും മൊമന്റോയുമാണ് പുരസ്കാരം. പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും അധ്യാപക പ്രസ്ഥാനത്തിന്റെയും നേതാവായിരുന്ന പരമേശ്വരൻ നമ്പീശൻ മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി 23 ന് മുൻ സ്പീക്കർ എ എൻ ഷംസീർ പുരസ്കാരം നൽകും. വൈകിട്ട് അഞ്ചിന് ചുമടുതാങ്ങി ജനകീയ വായനശാല ഓപ്പൺ ഓഡിറ്റോറിയത്തിലാണ് പരിപാടി. എംഎൽഎയായിരിക്കേ കല്യാശേരി മണ്ഡലത്തിലെ ലൈബ്രറികൾ ഹൈടെക്കാക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ലൈബ്രറികളുടെ വ്യാപനത്തിനും നേതൃത്വം കൊടുത്തതിനുമാണ് പുരസ്കാരം. വാർത്താസമ്മേളനത്തിൽ പുരസ്കാര നിർണയസമിതി ചെയർമാൻ എം വി രാജീവൻ, അംഗങ്ങളായ എം കെ രമേഷ് കുമാർ, വി വി ചന്ദ്രശേഖരൻ, വി രമേശൻ, എ വി മണിപ്രസാദ്, കെ രമേശൻ, കെ എം മോഹൻകുമാർ എന്നിവർ പങ്കെടുത്തു.









0 comments