വാഹന ഷോറൂമിനുനേരെ അക്രമം
പുറക്കളത്ത് കാട്ടുപോത്ത്

കൂത്തുപറമ്പ്
പുറക്കളത്ത് ഇരുചക്ര വാഹന ഷോറൂം ഡിഎം ഹീറോ സ്ഥാപനത്തിനുനേരെ കാട്ടുപോത്തിന്റെ ആക്രമണം. ഗ്ലാസ് വാതിലും ഫർണിച്ചറുകളും തകർത്തു. ഷോറൂമിലെ വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചു. ഞായറാഴ്ച രാവിലെ 8.30നാണ് സംഭവം. റോഡിൽനിന്ന് അതിവേഗത്തിൽ ഷോറൂമിന്റെ ഭാഗത്തേക്ക് എത്തിയ കാട്ടുപോത്ത് മുൻവശത്തെ ഗ്ലാസ് വാതിൽ തകർത്ത് അകത്ത് കയറി തെന്നിവീഴുന്നതും ഞൊടിയിടയിൽ എഴുന്നേറ്റ് തിരിച്ചോടുന്നതും സ്ഥാപനത്തിലെ സിസി ടിവി കാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ സ്ഥാപനത്തിലെ ഫർണിച്ചറുകളും കാട്ടുപോത്ത് തകർത്തു. തകർന്ന ഗ്ലാസ് ഡോറിന്റെ ചീളുകൾ തെറിച്ചും മറ്റും ഷോറൂമിലെ വാഹനങ്ങൾക്ക് നാശമുണ്ടായി. അവധിയായതിനാൽ വൻ അപകടമാണ് ഒഴിവായത്. വനം ഉദ്യോഗസ്ഥർ പരിശോധന നടത്തി. ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ സന്ദർശിച്ചു. കാട്ടുപോത്ത് ഇറങ്ങിയത് പ്രദേശത്തെ ഭീതിയിലാക്കി. കാട്ടുപോത്തിനെ കണ്ടെത്താൻ വനംവകുപ്പ് തിരച്ചിൽ തുടങ്ങി.










0 comments