കല്യാശേരി സമ്പൂര്‍ണ 
കുടിവെള്ള വിതരണ മണ്ഡലം

കല്യാശേരി മണ്ഡലത്തിലെ ശ്രീസ്ഥയിൽ കിഫ്ബി പദ്ധതിയിൽ 
ഉൾപ്പെടുത്തി നിർമിച്ച  ജല സംഭരണി
വെബ് ഡെസ്ക്

Published on Sep 25, 2025, 03:00 AM | 1 min read

കല്യാശേരി മുഴുവന്‍ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കി സമ്പൂര്‍ണ കുടിവെള്ള വിതരണ മണ്ഡലമെന്ന നേട്ടം കൈവരിച്ച് കല്യാശേരി മണ്ഡലം. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലൂടെയാണ് മണ്ഡലത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിച്ചത്. കല്യാശേരി മണ്ഡലം കുടിവെള്ള പദ്ധതി 100 ശതമാനം പൂര്‍ത്തികരിച്ചതിന്റെ ഹര്‍ ഘര്‍ ജല്‍ പ്രഖ്യാപനവും ഉടന്‍ നടത്തും. കല്യാശേരി, കണ്ണപുരം, ചെറുകുന്ന്, പട്ടുവം, മാടായി, മാട്ടൂല്‍, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, കടന്നപ്പള്ളി - പാണപ്പുഴ 10 പഞ്ചായത്തുകളിലായി ഇതുവരെ 44,620 വീടുകളില്‍ കുടിവെള്ള കണക്ഷനുകള്‍ നല്‍കി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ 184 കോടി രൂപയാണ് അനുവദിച്ചത്. 455 കിലോമീറ്റര്‍ പുതിയ പൈപ്പ് ലൈന്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചു. ഇതോടൊപ്പം ചെറുതാഴം - കുഞ്ഞിമംഗലം കുടിവെള്ള പദ്ധതി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 45 കോടിയും അനുവദിച്ചു. ഇതിന്റെ ഭാഗമായി എടാട്ട്, ശ്രീസ്ഥ, പടിക്കപ്പാറ എന്നിവിടങ്ങളില്‍ പുതിയ ജലസംഭരണികള്‍ നിര്‍മിച്ചു. മണ്ഡലത്തിൽ കഴിഞ്ഞ വേനല്‍ കാലത്ത് ഒരു മേഖലയിലും ടാങ്കര്‍ ലോറിയില്‍ കുടിവെള്ളം എത്തിക്കേണ്ടി വന്നില്ല.



deshabhimani section

Related News

View More
0 comments
Sort by

Home