ad
Deshabhimani

ജില്ലാ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റി സമുച്ചയത്തിലേക്ക്‌ കുടിവെള്ളം

പൈപ്പ്‌ ലൈനിന്‌ അനുമതി 
നൽകില്ലെന്ന്‌ മേയർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 05, 2026, 11:27 PM | 1 min read

കണ്ണൂർ

ജില്ലാ ആശുപത്രിയിലെ സൂപ്പർ സ്‌പെഷ്യാലിറ്റി സമുച്ചയത്തിലേക്ക്‌ കുടിവെള്ളമെത്തിക്കാനുള്ള പൈപ്പ്‌ലൈനിന്‌ നിലവിലെ സാഹചര്യത്തിൽ അനുമതി നൽകാനാകില്ലെന്ന്‌ മേയർ ടി ഇന്ദിര. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥാപനമാണ്‌ ജില്ലാആശുപത്രി. അവിടേക്കുള്ള ജലലഭ്യത ഉൾപ്പെടെ ഉറപ്പാക്കേണ്ടത്‌ ജില്ലാ പഞ്ചായത്താണ്‌. അതിന്‌ കഴിയാത്തപക്ഷം ആശുപത്രി കോർപറേഷന്‌ വിട്ടുതരട്ടെയെന്നും മേയർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇ‍ൗയിടെ ഉദ്‌ഘാടനം ചെയ്‌ത കെട്ടിടത്തിൽ വെള്ളമെത്തിക്കുന്നതിന്‌ റോഡിൽ ജല അതോറിറ്റിയുടെ പൈപ്പ്‌ ലൈൻ സ്ഥാപിക്കുന്നതിന്‌ കോർപറേഷൻ അനുമതി വൈകിക്കുന്നത്‌ വിവാദമായ പശ്‌ചാത്തലത്തിലായിരുന്നു വാർത്താസമ്മേളനം. അനുമതി വൈകുന്നതിനാൽ കെട്ടിടത്തിന്‌ അഗ്നിരക്ഷാ സേനയുടെ എൻഒസി ലഭ്യമായിട്ടില്ല. കെട്ടിടം എടുക്കുംമുന്പേ ജല വിതരണം ജില്ലാ പഞ്ചായത്ത്‌ ഉറപ്പാക്കേണ്ടായിരുന്നു. ജല അതോറിറ്റി കോർപഷേനിലെ പല റോഡുകളും വെട്ടിപ്പൊളിച്ചശേഷം പൂർവ സ്‌ഥിതിയിലാക്കുന്നതിൽ വ‍ീഴ്‌ച വരുത്തിയിട്ടുണ്ട്‌. കോർപറേഷൻ സ്ഥാപിച്ച കുടിവെള്ള ടാങ്കാണ്‌ സംഗീത തിയറ്റർ പരിസരത്തുള്ളത്‌. ഇ‍ൗ ടാങ്കിൽനിന്നാണ്‌ കോർപറേഷനിലെ ഏതാനും വാർഡുകളിൽ ജല വിതരണം. ഇവർക്കുതന്നെ ദിവസവും വെള്ളമെത്തിക്കാനാകാത്ത സ്ഥിതിയുണ്ട്‌. പ്രദേശത്തെ ജനങ്ങൾക്ക്‌ മുഴുവൻ ദിവസങ്ങളിലും ജലലഭ്യത ഉറപ്പാക്കാതെ പൈപ്പ്‌ ലൈൻ സ്ഥാപിക്കാൻ അവനുമതി നൽകാനാകില്ലെന്നും മേയർ പറഞ്ഞു. ഡെപ്യൂട്ടി മേയർ കെ പി താഹിറും സ്‌ഥിരം സമിതി അധ്യക്ഷരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home