ജില്ലാ പഞ്ചായത്തിന്റെ ‘വിത്ത് പറവ’

പരിസ്ഥിതിദിനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനിയുടെ നേതൃത്വത്തിൽ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തില്‍ വിവിധയിനം വിത്തുകളടങ്ങിയ ബലൂണുകൾ പറത്തിയപ്പോൾ
തിരുവനന്തപുരം പ
രിസ്ഥിതിദിനത്തിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തില്‍ വിവിധയിനം വിത്തുകള്‍ ഫാമിനോട് ചേര്‍ന്നുള്ള വനപ്രദേശങ്ങളില്‍ നിക്ഷേപിച്ചു. പ്രസിഡന്റ് വി പ്രിയദർശിനിയുടെ നേതൃത്വത്തിൽ വിത്തുകൾ ഹൈഡ്രജൻ ബലൂണുകളിൽ നിറച്ച് ‘വിത്ത് പറവ’ പറത്തി. വൈസ് പ്രസിഡന്റ് ബി പി മുരളി അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ ബി ശോഭന ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ ജില്ലയായി തിരുവനന്തപുരത്തെ മാറ്റുകയെന്ന ലക്ഷ്യത്തിൽ ഉൗന്നിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണ് ‘വിത്ത് പറവ’.










0 comments