ad
Deshabhimani

മോദി സ്തുതി, രാഹുലിന് വിമർശനം; യുഡിഎഫ് നിയമിച്ച കെ ബി പ്രദീപ് ആർഎസ്എസ് തോഴൻ

K B Pradeep.jpg
വെബ് ഡെസ്ക്

Published on Jun 13, 2026, 12:54 PM | 1 min read

തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ അവസാനത്തെ ഉദാഹരണമാണ് കെ ബി പ്രദീപിന്റെ ദേവസ്വം വകുപ്പിലെ സ്‌പെഷൽ ഗവൺമെന്റ്‌ പ്ലീഡർ നിയമനം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്തുതിക്കുകയും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ പരസ്യമായി വിമർശിക്കുകയും ചെയ്ത പ്രദീപിനെയാണ് മുഖ്യമന്ത്രി വി ഡി സതീശനും കൂട്ടരും ഗവൺമെന്റ്‌ പ്ലീഡറായി നിയമിച്ചത്.


തന്റെ സംഘപരിവാർ അനുകൂല നിലപാട് ഫെയ്സ്ബുക്കിലൂടെ പരസ്യമാക്കിയ വ്യക്തിയാണ് കെ ബി പ്രദീപ്. നരേന്ദ്രമോദിയെയും ബിജെപിയെയും ബിജെപി നേതാക്കളെയും പ്രകീർത്തിച്ച് കൊണ്ടുള്ള നിരവധി പോസ്റ്റുകളാണ് പ്രദീപ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. 'THE GREAT INDIAN PRIME MINISTER' എന്നാണ് മോദിയെ പ്രദീപ് വിശേഷിപ്പിക്കുന്നത്. കേരളത്തിലെ ബിജെപി അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ എത്തിയപ്പോഴും സ്തുതി തുടർന്നു. കേരളത്തിൽ ബിജെപിയുടെ പുതിയ മുഖം വരുന്നു, എല്ലാ ആശംസകളും എന്നാണ് കുറിപ്പ്.


ലണ്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രസം​ഗത്തിൽ പ്രധാനമന്ത്രി വിമർശിച്ച രാഹുൽ ​ഗാന്ധിക്കെതിരെ കടത്ത ഭാഷയിലാണ് കെ ബി പ്രദീപ് പ്രതികരിച്ചത്. 'ഇന്ത്യയെ കൊള്ളയടിച്ച് കൊഴുത്താണ് ബ്രിട്ടൺ വളർന്നത്. അത് എട്ടു വർഷം കൊണ്ട് തിരിച്ചു പിടിച്ച, അവരെ കടത്തിവെട്ടി അഞ്ചാം സ്ഥാനത്തെത്തിയ മോദിക്കെതിരെ ബിബിസി കരഞ്ഞതിൽ അത്ഭുതമില്ല, പക്ഷേ സായ്പിനേയും കൂട്ടുപിടിച്ച് സ്വന്തം നാടിന്റെ പ്രധാനമന്ത്രിയെ അവഹേളിക്കുന്നത് രാഷ്ട്രീയം'- എന്നിങ്ങനെയായിരുന്നു കുറിപ്പ്.


വിവാദ നിയമത്തിൽ നാണംകെട്ട് കെ ബി പ്രദീപിനെ രാജിവെപ്പിച്ചെങ്കിലും വി ഡി സതീശന്റെ ബിജെപി ബന്ധമാണ് വീണ്ടും പുറത്തായത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home