ഇന്ത്യൻ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണം; ട്രംപിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് ഇറാന്‍

image credit: ANI
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ രാജ്യം ഡ്രോൺ ആക്രമണം നടത്തിയെന്ന ഡൊണാൾഡ് ട്രംപിന്റെ ആരോപണം തള്ളി ഇറാൻ.
ആക്രമണവുമായി ബന്ധപ്പെട്ട് ഇറാനെതിരെ ഉയർത്തിയ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഇറാനിയൻ എംബസി അറിയിച്ചു. ഒരാഴ്ചക്കുള്ളിൽ മൂന്ന് ഇന്ത്യൻ കപ്പലുകളെ ആക്രമിച്ച് നാവികരെ കൊല്ലപ്പെടുത്തിയ ക്രൂര പ്രവൃത്തിയിൽ നിന്ന് പൊതുജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് യുഎസ് നടത്തുന്നതെന്ന് ഇറാൻ പറഞ്ഞു.
അമേരിക്കയുടേത് പരിതാപകരമായ നടപടിയാണെന്ന് പറഞ്ഞ ഇറാനിയൻ എംബസി, ട്രംപിന്റെ വാദത്തെ പൂർണമായി തള്ളുകയായിരുന്നു. ഇന്ത്യൻ നാവികരുള്ള കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയത് ഇറാനാണെന്നും നടപടി തികച്ചും അസ്വീകാര്യമാണെന്നും ട്രംപ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.










0 comments