എൻജിഒ അസോസിയേഷൻ പ്രവർത്തകർ തൈകൾ നശിപ്പിച്ചു

നശിപ്പിച്ച വൃക്ഷതൈകൾ
തിരൂർ
എൻജിഒ യൂണിയൻ പരിസ്ഥിതി ദിനാചരണത്തിനുകൊണ്ടുവന്ന വൃക്ഷതൈകൾ എൻജിഒ അസോസിയേഷൻ പ്രവർത്തകർ നശിപ്പിച്ചു. സിവിൽ സ്റ്റേഷനിലെ ജീവനക്കാർക്ക് നട്ടുപിടിപ്പിക്കാനായി കവാടത്തിലെ വൃക്ഷത്തറയിൽവച്ച നൂറോളം തൈകളാണ് അസോസിയേഷൻ പ്രവർത്തകനും വില്ലേജ് ഓഫീസ് ജീവനക്കാരനുമായ നാഭിർഷയുടെ നേതൃത്വത്തിൽ നശിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ഫ്ലക്സിന് സമീപത്തുവച്ച് എന്നതിന്റെ പേരിലാണ് തൈകൾ നശിപ്പിച്ചത്. പ്രതിഷേധിച്ച് എൻജിഒ യൂണിയൻ നേതൃത്വത്തിൽ പ്രകടനം നടത്തി. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് വി പി സിനി സംസാരിച്ചു. പി ടി ബാബു, നെബ് ഹാൻ, അഭിലാഷ്, പി ആർ നവനീത് എന്നിവർ നേതൃത്വം നൽകി.










0 comments