ad
Deshabhimani

ലോക മലമ്പനിദിനം മത്സ്യത്തൊഴിലാളികൾക്ക്‌ 
മലന്പനി പരിശോധനയും വലവിതരണവും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 28, 2026, 03:00 AM | 1 min read

കണ്ണൂർ ലോക മലമ്പനി ദിനാചരണവും മത്സ്യത്തൊഴിലാളികൾക്കുള്ള മലമ്പനി പരിശോധനയും കൊതുകുവല വിതരണവും ഡിഎംഒ ഇൻ ചാർജ്‌ കെ സി സച്ചിൻ ഉദ്ഘാടനംചെയ്തു. ആയിക്കര ഫിഷിങ് ഹാർബർ എൻജിനിയറിങ് കാന്റീൻ കമ്മിറ്റി ഹാളിൽ നടന്ന പരിപാടിയിൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർ കെ കെ ഷിനി അധ്യക്ഷയായി. "മലമ്പനി ഇല്ലാതാക്കാൻ നമുക്ക് ഇപ്പോൾ കഴിയും, നമുക്കത് ചെയ്യാം" എന്നതാണ് ഈ വർഷത്തെ സന്ദേശം. 2028 ഓടെ ജില്ലയിൽനിന്ന്‌ മലമ്പനി നിവാരണം ചെയ്യുക എന്നതാണ് ജില്ലാ ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. തുടർച്ചയായി മൂന്ന്‌ വർഷം ജില്ലയിൽ തദ്ദേശീയ മലമ്പനി കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടാതിരുന്നാലാണ് മലമ്പനി നിവാരണംചെയ്തതായി കണക്കാക്കുന്നത്.അന്പത്‌ മത്സ്യത്തൊഴിലാളികൾക്ക് ചടങ്ങിൽ കൊതുകുവല വിതരണം ചെയ്തു. കൊതുകുജന്യരോഗ ബോധവൽക്കരണ പ്രദർശനവും മലമ്പനി പരിശോധനയും സംഘടിപ്പിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ പി കെ അനിൽകുമാർ ദിനാചരണ സന്ദേശം നൽകി. ഫിഷറീസ് എക്സ്‌റ്റെൻഷൻ ഓഫീസർ അഖിൽ രാജ്, അഫ്നിയ, മറൈൻ പൊലീസ് ഇൻസ്‌പെക്ടർ പ്രസാദ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home