ജില്ലയില്‍ സെല്‍ഫ് എന്യുമറേഷന് തുടക്കം

കാസർകോട്
ജില്ലയില്‍ സെല്‍ഫ് എന്യുമറേഷന് തുടക്കമായി. കാഞ്ഞങ്ങാട് അതിയാമ്പൂരിലെ വീട്ടിലിരുന്ന് മൊബൈല്‍ ഫോണില്‍ സെന്‍സസ് പോര്‍ട്ടലില്‍ വിവരങ്ങള്‍ നല്‍കി കാനായി കുഞ്ഞിരാമന്‍ ഡിജിറ്റല്‍ സെന്‍സസിന് തുടക്കംകുറിച്ചു. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ രാജ്കുമാര്‍ സ്വയം വിവരം രേഖപ്പെടുത്തുന്നതിന് സാങ്കേതിക പിന്തുണ നല്‍കി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ഹൊസ്ദുര്‍ഗ് താലൂക്ക് ജൂനിയര്‍ സൂപ്രണ്ട് പി വി തുളസിരാജ് കലക്‌ട്രേറ്റ് സെന്‍സസ് വിഭാഗത്തിലെ പി രാഗേഷ്, രാജേഷ് അതിയാമ്പൂർ എന്നിവർ ഒപ്പമുണ്ടായി. ജൂണ്‍ 16മുതല്‍ 30 വരെയാണ് സെൽഫ് എന്യൂമറേഷൻ. രണ്ടാംഘട്ടത്തില്‍ ജൂലൈ ഒന്നുമുതല്‍ 30വരെ വീടുകളുടെ വിവരശേഖരണവും പട്ടിക തയ്യാറാക്കലും നടക്കും. 2027 ഫെബ്രുവരിയിലാണ് ജനസംഖ്യാ കണക്കെടുപ്പ്. ടോൾഫ്രീ നമ്പർ: 1855.









0 comments