ad
Deshabhimani

ഡിവൈഎഫ്‌ഐ ജില്ലാസമ്മേളനം

വൻവിജയമായി ഉൽപ്പന്ന ശേഖരണം

ഡിവൈഎഫ്ഐ കാസർകോട് ജില്ലാസമ്മേളനത്തിന്റെ ഭാഗമായുള്ള ഉൽപ്പന്ന ശേഖരണത്തിന്റെ മധ്യ മേഖലാ ജാഥ 
പുത്യയിൽ എം അനന്തൻ ഫ്ലാഗ്ഓഫ്ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 17, 2026, 02:30 AM | 1 min read

പടുപ്പ്

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ബേഡകത്ത് നടത്തിയ ഉൽപ്പന്ന ശേഖരണം വൻവിജയമായി. യൂണിറ്റ് കേന്ദ്രങ്ങളിലൂടെ വിവിധ ജാഥകളായാണ് തേങ്ങ, വാഴക്കുല ഉൾപ്പെടെയുള്ള ഉൽപ്പന്നങ്ങൾ ശേഖരിച്ചത്. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ജനകീയ ഫണ്ട്‌ സമാഹരണവും നടന്നു. കല്ലളിമുതൽ കാഞ്ഞിരത്തിങ്കാൽവരെ ഉൽപ്പന്നങ്ങൾ ശേഖരിച്ച തെക്കൻ മേഖലാ ജാഥ കല്ലളിയിൽ മുൻ ബ്ലോക്ക് സെക്രട്ടറി രാധാകൃഷ്ണൻ ചാളക്കാട് ഫ്ലാഗ്ഓഫ്ചെയ്തു. പുത്യമുതൽ എരിഞ്ഞിപ്പുഴവരെയുള്ള മധ്യമേഖലാ ജാഥ കല്ലളിയിൽ ജില്ലാ സമ്മേളന സംഘാടക സമിതിയംഗം എം അനന്തൻ ഫ്ലാഗ്ഓഫ്ചെയ്തു. ജില്ലാ കമ്മറ്റിയംഗം ദർശന ജയപുരം, ബ്ലോക്ക് സെക്രട്ടറി ആൽബിൻ മാത്യു, പ്രസിഡന്റ്‌ ശിവൻ ചൂരിക്കോട്, വിഷ്ണു ചേരിപ്പാടി എന്നിവർ സംസാരിച്ചു. ബുധനാഴ്‌ച പടുപ്പ്, ബന്തടുക്ക ഭാഗങ്ങളിൽ വടക്കൻ മേഖലാ ജാഥ ഉൽപ്പന്ന ശേഖരണം നടത്തും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home