ad
Deshabhimani

പൊലീസ് മർദനം

പരിക്കേറ്റ കോൺഗ്രസ് നേതാവിനെ 
സിപിഐ എം നേതാക്കൾ സന്ദർശിച്ചു

പൊലീസുകാരുടെ മർദനത്തിൽ പരിക്കേറ്റ കോൺഗ്രസ് കണ്ണൂർ മണ്ഡലം പ്രസിഡന്റ് ആർ രഞ്ചിത്തിനെ 
സിപിഐ സംസ്ഥാന സെക്രട്ടറിയ്റ് അംഗം എം വി ജയരാജനും ജില്ലാ സെക്രട്ടറി കെ കെ രാഗേഷും സന്ദർശിച്ചപ്പോൾ
വെബ് ഡെസ്ക്

Published on May 31, 2026, 02:30 AM | 1 min read

കണ്ണൂർ ​

കണ്ണൂരിൽ പൊലീസുകാരുടെ മർദനത്തിൽ പരിക്കേറ്റ കോൺഗ്രസ് കണ്ണൂർ മണ്ഡലം പ്രസിഡന്റ് താളിക്കാവിലെ ആർ രഞ്ചിത്തിനെ സിപിഐ എം നേതാക്കൾ സന്ദർശിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്‌ക്കുശേഷം വിശ്രമത്തിൽ തുടരുന്ന രഞ്ചിത്തിനെ വീട്ടിലെത്തിയാണ് നേതാക്കൾ കണ്ടത്. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സംസ്ഥാന കമ്മിറ്റി അംഗം എം പ്രകാശൻ എന്നിവരും ഒപ്പമുണ്ടായി. സംഭവത്തിൽ കണ്ണൂർ ട‍ൗൺ സ്‌റ്റേഷനിലെ എസ്ഐയും പൊലീസ്‌ ക്യാന്റീനിലെ ഫ്‌ളോർ മാനേജരുമായ രജീവൻ, ജില്ലാപൊലീസ്‌ ആസ്ഥനത്ത്‌ എഎസ്‌ഐയായ ബിനു കൃഷ്ണൻ, തലശേരി സ്വദേശി തൻസീർ എന്നിവർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി 9.30 ഓടെ കണ്ണൂർ കവിത തിയറ്ററിനടുത്തുള്ള തട്ടുകടയിൽനിന്ന്‌ ഭക്ഷണം കഴിക്കുന്നതിനിടെ മർദിക്കുകയായിരുന്നുവെന്ന്‌ രഞ്ചിത്തിന്റ പരാതിയിൽ പറയുന്നു. കേസിൽ പ്രതിചേർക്കപ്പെട്ട എസ്ഐ രജീവൻ സർവീസിൽനിന്ന് വിരമിക്കാനിരിക്കുന്നയാളാണ്. ബിനുകൃഷ്ണൻ അച്ചടക്കലംഘനത്തിന്റെ ഭാഗമായി രണ്ടുതവണ സസ്‌പെൻഷനിലായിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home