ad
Deshabhimani

print edition അപകീർത്തിപ്പെടുത്താൻ നീക്കം; ക്രൈംബ്രാഞ്ചിന്‌ പിഎസ്‌സി വീണ്ടും കത്ത് നൽകും

KERALA PSC
വെബ് ഡെസ്ക്

Published on Sep 16, 2026, 01:30 AM | 1 min read

തിരുവനന്തപുരം: ചെയർമാൻ ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്താനുള്ള പൊലീസിന്റെ തീരുമാനത്തിനോടുള്ള വിയോജിപ്പ്‌ പിഎസ്‌സി ഒ‍ൗദ്യോഗികമായി അറിയിക്കും. അന്വേഷകസംഘം അംഗീകരിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിച്ചേക്കും. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയെ അപകീർത്തിപ്പെടുത്താനുള്ള നീക്കമാണിതെന്ന്‌ കഴിഞ്ഞദിവസം ചേർന്ന യോഗം അഭിപ്രായപ്പെട്ടിരുന്നു.


ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ പരീക്ഷാ മൂല്യനിർണയ അന്വേഷണത്തിന്റെ പേരിലാണ്‌ പിഎസ്‌സി അംഗങ്ങളെ വിളിച്ചുവരുത്താൻ ക്രൈംബ്രാഞ്ച് നോട്ടീസ്‌ നൽകിയത്‌. ഇങ്ങനെ കീഴ്-വഴക്കമില്ല. അധികാരവുമില്ല. കേസിൽ പ്രതിചേർക്കാത്ത, ഭരണഘടനാ പദവിയുള്ള അംഗങ്ങളെ വിളിച്ചുവരുത്തുന്നത് പൊലീസ് മാന്വലിന്റെയും പ്രോട്ടോകോളിന്റെയും ലംഘനമാണ്. അന്വേഷണവുമായി സഹകരിക്കാമെന്ന്‌ പിഎസ്‌സി അറിയിച്ചിരുന്നു. അതിന്‌ പിഎസ്‌സി ഓഫീസിൽ എത്തി മൊഴിയെടുക്കാമെന്ന കാര്യം വീണ്ടും ക്രൈംബ്രാഞ്ചിനെ അറിയിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home