സിപിഐ എം റാലി
കടലോരത്ത് കരുതലേകി മത്സ്യത്തൊഴിലാളികൾ

മത്സ്യത്തൊഴിലാളികൾ സിപിഐ എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉൾപ്പെടെയുള്ള നേതാക്കൾക്കൊപ്പം
കോഴിക്കോട്
സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് നടന്ന ബഹുജന റാലിക്കിടെ കടലോരത്ത് കരുതലിന്റെ രക്ഷാകവചം തീർത്ത് മത്സ്യത്തൊഴിലാളികൾ. മുങ്ങൽ വിദഗ്‌ധരായ പത്ത് മത്സ്യത്തൊഴിലാളികളാണ് കടപ്പുറത്തെത്തുന്നവർക്ക് അപകടം പറ്റാതിരിക്കാൻ പരിപാടി അവസാനിക്കുന്നതുവരെ ചുവന്ന ജഴ്സിയുമണിഞ്ഞ് നിലയുറപ്പിച്ചത്. മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയംഗം സി കെ സജിത്ത്, എലത്തൂർ ഏരിയാ സെക്രട്ടറി കെ സുന്ദരേശൻ, ഏരിയാ കമ്മിറ്റിയംഗം കോവത്ത് ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് എലത്തൂരിൽനിന്നുള്ള പത്തംഗ തൊഴിലാളികൾ എത്തിയത്.










0 comments