ad
Deshabhimani

print edition നാലുവർഷ ബിരുദം: ചോദ്യബാങ്ക് പൂർത്തിയായില്ല; അഞ്ചാം സെമസ്‌റ്റർ പരീക്ഷയ്‌ക്ക്‌ 15 ദിവസംമാത്രം

mg university
avatar
സുമേഷ്‌ കെ ബാലൻ

Published on Sep 16, 2026, 01:35 AM | 1 min read

കോട്ടയം: എം ജി സർവകലാശാലയുടെ നാലുവർഷ ബിരുദം അഞ്ചാം സെമസ്‌റ്റർ പരീക്ഷയ്‌ക്ക്‌ 15 ദിവസം മാത്രം ശേഷിക്കെ; പകുതിവിഷയങ്ങളുടെ ചോദ്യബാങ്ക് പ്രവർത്തനം പൂർത്തിയായില്ല. അക്കാദമിക് കലണ്ടർ പ്രകാരം അഞ്ചാം സെമസ്റ്റർ പരീക്ഷകൾ ഒക്ടോബർ ആദ്യവാരം തുടങ്ങേണ്ടതാണ്‌. പുതുതായി ചുമതല ഏറ്റെടുത്ത സിൻഡിക്കറ്റ്‌, പരീക്ഷയ്‌ക്കുള്ള മുന്നൊരുക്കങ്ങൾ ഏകോപിപ്പിക്കുന്നതിൽ പരാജയപ്പെട്ടതോടെ പരീക്ഷാ കലണ്ടർ താളം തെറ്റി.


അഞ്ചാം സെമസ്റ്ററിന്റെ ടൈംടേബിൾ പ്രസിദ്ധീകരിക്കാനോ പരീക്ഷ സംബന്ധിച്ച് മാർഗനിർദേശം നൽകാനോ സർവകലാശാല ഇതുവരെ തയ്യാറായിട്ടില്ല. അഞ്ചാം സെമസ്റ്ററിന്റെ കൂടെ തുടങ്ങേണ്ട മൂന്നാം സെമസ്റ്റർ പരീക്ഷകൾ സംബന്ധിച്ച് ഇതുവരെ ഒരു അറിയിപ്പും കോളജുകൾക്ക് ലഭിച്ചിട്ടുമില്ല. ഒന്ന്‌, മൂന്ന്‌, അഞ്ച്‌ സെമസ്റ്ററുകളുടെ ഫലപ്രഖ്യാപനം ഉൾപ്പെടെയുള്ളവ നവംബറോടെ പൂർത്തീകരിക്കേണ്ട അടിയന്തര സാഹചര്യമുള്ളപ്പോഴാണ്‌ പരീക്ഷാ കൺട്രോളറെ സർക്കാർ നേരിട്ട് ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് തിരിച്ചയച്ചത്. ഇതോടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സർവകലാശാലയിൽ താറുമാറായി.


​അഞ്ചാം സെമസ്റ്റർ ചോദ്യബാങ്ക് സംബന്ധിച്ച് ഓണം അവധിക്ക് തൊട്ടുമുമ്പാണ് സർവകലാശാല തീരുമാനമെടുത്തത്‌. ഇതോടെ അധ്യാപകർ അവധിക്കാലത്ത് പൂർണമായും ചോദ്യബാങ്ക് പ്രവർത്തനങ്ങളിൽ മുഴുകി. ഫലാധിഷ്ഠിത(ഔട്ട് കം ബേസ്ഡ്) മൂല്യനിർണയം സംബന്ധിച്ച് പുതുതായി ചുമതല ഏറ്റെടുത്ത സിൻഡിക്കറ്റ് അംഗങ്ങൾക്ക് ധാരണയില്ലാത്തതും തിരിച്ചടിയായി.


ചോദ്യ ബാങ്ക് തയ്യാറാക്കാൻ അധ്യാപകർക്ക് പരിശീലനം നൽകുന്നതിലും ഗുരുതരവീഴ്ച സംഭവിച്ചു. കോളേജിലെ പഠന –പാഠ്യേതര കാര്യങ്ങൾ നിർവഹിക്കുന്നതിനൊപ്പം അധിക ഉത്തരവാദിത്വം എന്ന നിലയിലാണ് അധ്യാപകർ ചോദ്യബാങ്ക് പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്. ആസൂത്രണത്തിലെ പിഴവുമൂലം കോ–ഓർഡിനേറ്റർ/ കോൺട്രിബ്യൂട്ടർ എന്നീ ഉത്തരവാദിത്വങ്ങൾ വഹിക്കുന്ന അധ്യാപകർ ആശങ്കയിലാണ്. രാപകലില്ലാതെ ചോദ്യബാങ്ക് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അധ്യാപകർക്ക് മെമ്മോ നൽകാനും നീക്കമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home