print edition മോദിയുടെ പിറന്നാളിന് വീടുകളിൽ ദീപം തെളിക്കാൻ ബിജെപി

തിരുവനന്തപുരം: നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായതിന്റെ 25 വർഷം പൂർത്തിയാകുന്നതുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ ബിജെപി കേരളത്തിലും സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെപ്തംബർ 17 മുതൽ ഒക്ടോബർ 17 വരെയാണ് പരിപാടികൾ. മോദിയുടെ ജന്മദിനമായ 17 ന് ഗുജറാത്തിലെ വീടുകളിൽ ദീപം തെളിക്കണമെന്ന് ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കേരളത്തിലും നടപ്പാക്കും. കേന്ദ്രസർക്കാർ പദ്ധതികൾ ലഭിച്ചിട്ടുള്ള ഗുണഭോക്താക്കളെക്കൊണ്ടാണ് ദീപം തെളിക്കുകയെന്നും ജനറൽ സെക്രട്ടറി എസ് സുരേഷും അറിയിച്ചു.










0 comments