ad
Deshabhimani

ഗ്രന്ഥശാലാ ദിനം ആചരിച്ചു

ഗ്രന്ഥശാലാ സംഘം രൂപംകൊണ്ടതിന്റെ സ്‌മരണ പുതുക്കി പി കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ ദീപം പ്രകാശിച്ചപ്പോൾ

ഗ്രന്ഥശാലാ സംഘം രൂപംകൊണ്ടതിന്റെ സ്‌മരണ പുതുക്കി പി കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ ദീപം പ്രകാശിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Sep 16, 2026, 01:48 AM | 1 min read

അമ്പലപ്പുഴ ​

ഗ്രന്ഥശാലാ സംഘം രൂപംകൊണ്ടതിന്റെ സ്‌മരണപുതുക്കി പി കെ മെമ്മോറിയൽ ഗ്രന്ഥശാലയിൽ ദീപ പ്രകാശനവും ഗ്രന്ഥശാലാ ദിന സമ്മേളനവും നടത്തി. പി കെ മെമ്മോറിയൽ ഗ്രന്ഥശാലയുടെ ചുമതലയിൽ 1945 സെപ്തംബർ 14ന് അമ്പലപ്പുഴയിൽ നടന്ന പ്രഥമ അഖില തിരുവിതാംകൂർ സമ്മേളനത്തിലാണ് തിരുവിതാംകൂർ ഗ്രന്ഥശാല സംഘം രൂപംകൊണ്ടത്. അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ ഉണ്ടായിരുന്ന സാഹിത്യ പഞ്ചാനനൻ ഓഡിറ്റോറിയത്തിൽ നടന്ന പ്രഥമ അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സമ്മേളനത്തിലാണ് സംഘത്തിൽ ആദ്യ അംഗ (ഒന്നാം നമ്പർ) ഗ്രന്ഥശാലയായി പി കെ മെമ്മോറിയൽ ഗ്രസ്ഥശാല രജിസ്‌റ്റർ ചെയ്‌തത്. പി കെ മെമ്മോറിയലിന്റെ സെക്രട്ടറിയായിരുന്ന പി എൻ പണിക്കരുടെ പ്രവർത്തനമികവ് പി കെ മെമ്മോറിയൽ ഗ്രന്ഥശാലയ്‌ക്കും ഗ്രന്ഥശാലാ പ്രസ്ഥാനത്തിനും അഭിമാനവും അലങ്കാരവുമായി മാറുകയാണ് ഈ ഗ്രന്ഥശാലാ ദിനത്തിലും. ദിനാചരണഭാഗമായി ചേർന്ന സമ്മേളനത്തിൽ ഗ്രന്ഥശാലാ പ്രസിഡന്റ് കെ പി കൃഷ്‌ണദാസ് അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ ഗ്രന്ഥശാലാ ദിന സന്ദേശം നൽകി. ഭരണസമിതിയംഗങ്ങളായ എം നാജ, സുരേഷ് സാരഥി, ജെ ബാബുലാൽ, നാരായണ അയ്യർ, വി രംഗൻ, ലൈബ്രേറിയൻ ആർ സ്‌മിത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home