print edition പീഡന പരാതി; യൂണിയൻ നേതാവിനെതിരെ ഐഎൻടിയുസി അന്വേഷണം

മൂന്നാർ: മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലെ തങ്ങളുടെ യൂണിയൻ നേതാവിനെതിരെ കാന്തല്ലൂർ സ്വദേശിനി നൽകിയ പീഡന പരാതി അന്വേഷിക്കാൻ ഐഎൻടിയുസി സമിതിയെ ചുമതലപ്പെടുത്തി. കെഎസ്ആർടിസിയിലെ മൂന്നംഗങ്ങളും മൂന്നാർ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഉൾപ്പെട്ട സമിതിയെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
നേതാവിനെ മൂന്നാർ പൊലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്തംശേഷവും ഫോണിൽ വിളി തുടർന്നതായും ഭീഷണിപ്പെടുത്തുന്നതായും കാട്ടി വീട്ടമ്മ ട്രാൻസ്പോർട്ട് കമീഷണർക്ക് പരാതി നൽകിയിരുന്നു. സമിതി നേരിട്ട് പരാതിക്കാരിയുടെ മൊഴിയെടുത്തതായാണ് വിവരം.










0 comments