ad
Deshabhimani

സതീശന്‌ നൊന്തു; മെറ്റ നീക്കിയത്‌ 40 വീഡിയോ

v d satheesan
വെബ് ഡെസ്ക്

Published on Sep 16, 2026, 01:30 AM | 1 min read

തിരുവനന്തപുരം: കേരളം ഇരുട്ടിലാക്കിയ യുഡിഎഫിനും മുഖ്യമന്ത്രി വി ഡി സതീശനുമെതിരെ സമൂഹമാധ്യമത്തിൽ നിറയുന്ന പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച്‌ നേരിട്ട്‌ സർക്കാർ. പവർ കട്ടിനെതിരെയുള്ള 40 എഐ വീഡിയോയാണ്‌ പൊലീസ്‌ നിർദേശപ്രകാരം മെറ്റ നീക്കിയത്‌. വി ഡി സതീശൻ, രമേശ്‌ ചെന്നിത്തല, സണ്ണി ജോസഫ്‌ തുടങ്ങിയവരെ ട്രോളുന്ന വീഡിയോകളാണ്‌ കൂടുതലും. സതീശൻ കെഎസ്‌ഇബി ജീവനക്കാർക്കൊപ്പം നൃത്തം ചെയ്യുന്ന വൈറൽ വീഡിയോയും ഇതിലുണ്ട്‌. പൊലീസിന്റെ സൈബർ വിഭാഗമാണ്‌ മെറ്റയ്‌ക്ക്‌ പരാതി നൽകിയത്‌. പൊലീസിനെ ഉപയോഗിച്ച്‌ സമൂഹമാധ്യമ കണ്ടന്റുകൾ നീക്കം ചെയ്യുന്നത്‌ തങ്ങളുടെ നിലപാടല്ലെന്ന മുഖ്യമന്ത്രിയുടെ നുണയാണ്‌ ഇതോടെ പൊളിഞ്ഞത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home