ad
Deshabhimani

വിജിനൊപ്പം കല്യാശേരി

കല്യാശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വിജിൻ പാണപ്പുഴ 
ലോക്കലിലെ ആലക്കാട് തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടെ

കല്യാശേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം വിജിൻ പാണപ്പുഴ 
ലോക്കലിലെ ആലക്കാട് തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടെ

വെബ് ഡെസ്ക്

Published on Mar 21, 2026, 02:00 AM | 1 min read

പഴയങ്ങാടി

കല്യാശേരിയുടെ ഹൃദയത്തിലെന്നപോലെ ഗ്രാമങ്ങളിലും നഗരങ്ങളിലും നിറയുന്നത് എൽഡിഎഫ് കല്യാശേരി മണ്ഡലം സ്ഥാനാർഥി എം വിജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണമാണ്. ഡിവൈഎഫ്ഐ കുഞ്ഞിമംഗലം നോർത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ‘വാക്ക് വിത്ത് വിജിൻ’ - പ്രഭാത സവാരിയോടെയാണ് വെള്ളിയാഴ്ചത്തെ പ്രചാരണത്തിന് തുടക്കമായത്. പിന്നീട് എഴുത്തുകാരനും നാട്ടറിവ് ഗവേഷകനും കേരള ഫോക്‌ലോർ അക്കാദമി മുൻ ചെയർമാനുമായ പ്രൊഫ ബി. മുഹമ്മദ് അഹമ്മദിനെ സന്ദർശിച്ചു. തുടർന്ന് മാടായി പ്രദേശത്തെ നിരവധി സ്ഥാപനങ്ങളെയും ജനങ്ങളെയും സന്ദർശിച്ച് വോട്ടഭ്യർഥിച്ചു. കേരളത്തിലെ പ്രധാന മുസ്ലിം തീർത്ഥാടനകേന്ദ്രമായ മാടായിപ്പള്ളി സന്ദർശിച്ച്‌ ഖത്തീബ് സൈഫുദീൻ ഖസ്മി, ഖത്തീബുമാർ പള്ളി കമ്മിറ്റി ഭാരവാഹികൾ, വിശ്വാസികൾ എന്നിവരോടൊപ്പം പെരുന്നാൾ സന്തോഷം പങ്കുവച്ചു. കോൺഗ്രസ് ഗുണ്ടകൾ കൊലചെയ്ത കണാരംവയലിലെ സി എ ജോസിന്റെ സ്മാരകം സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. തുടർന്ന് പാണപ്പുഴ ലോക്കലിലെ വിവിധ പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലും ജനങ്ങളെയും കണ്ട് വോട്ടഭ്യർഥിച്ചു. പരിചയപ്പെടുത്തലിന്റെ ആവശ്യംപോലും ഇല്ലാത്ത മണ്ഡലത്തിലെ സജീവ സാന്നിധ്യമായ തങ്ങളുടെ സുഖദുഃഖങ്ങളിൽ പങ്കാളിയായ പ്രിയപ്പെട്ട വിജിനെ ചേർത്തുപിടിക്കുകയാണ് കല്യാശേരിയിലെ ജനത ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home