ad
Deshabhimani

കൊളച്ചേരി വരവേൽക്കുന്നു 
സമീ ഉല്ലാഖാനെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
കെ പ്രിയേഷ്‌

Published on Nov 30, 2025, 03:00 AM | 1 min read

കൊളച്ചേരി

‘‘ഇവിടത്തെ പാർടിയും പ്രവർത്തകരുമെല്ലാം എല്ലാ സഹായത്തിനുമെത്തുന്നവരാണ്. എൽഡിഎഫ്‌ നാട്ടിൽ കൊണ്ടുവരുന്ന വികസനം പ്രകടമാണ്‌. നാട്ടുകാർ നിങ്ങൾക്കല്ലാതെ മറ്റാർക്കാണ് വോട്ടുചെയ്യുക’’ മാതോടത്തെ റിട്ട. നേവി ഉദ്യോഗസ്ഥൻ എൻ പുരുഷോത്തമൻ എൽഡിഎഫ്‌ സ്ഥാനാർഥി കെ സമീ ഉല്ലാഖാനെ ചേർത്തുനിർത്തി പറയുന്നു. ‘ഒരിക്കലും താഴോട്ട് പോകരുത്, നമ്മളെന്നും ജയിച്ച് മുന്നേറണം മോനും ജയിക്കും, നമ്മളൊക്കെ കൂടെയുണ്ട്’– എൺപതുകാരി ടി ശാരദയുടെ വാക്കുകളിൽ കൊളച്ചേരി ഡിവിഷനിലെ എൽഡിഎഫ്‌ മുന്നേറ്റം അടിവരയിടുന്നു. കഴിഞ്ഞ ദിവസമാണ് നാറാത്ത്, ഓണപ്പറമ്പ്, കമ്പിൽ, ടി സി ഗേറ്റ്, മാലോട്ട്, മാതോടം, പുല്ലൂപ്പിക്കടവ്, പാമ്പുരുത്തി തുടങ്ങിയ സ്ഥലങ്ങളിൽ സമീ ഉല്ലാഖാൻ വോട്ടർമാരെ കാണാനെത്തിയത്. സൗമ്യഭാവത്തോടെ വീടുകളിൽ കയറിച്ചെന്ന സമീ ഉല്ലാഖാനെ വോട്ടർമാർ സ്നേഹപൂർവം വരവേറ്റു. മാതോടത്തെ നൂറുദ്ദീന്റെ ചെറുമകൾ നാലുവയസുകാരി ആലിയമോൾ ഓടിവന്ന് ചേർന്നുനിന്നാണ് സ്നേഹംപകർന്നത്. ‘‘യുവതലമുറ ആഗ്രഹിക്കുന്നതെല്ലാം എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്നുണ്ട്. ‘‘നമുക്ക് പിന്നിൽ കാണുന്ന പുല്ലൂപ്പിക്കടവ് പാർക്ക് എൽഡിഎഫ്‌ നാടിന് സമർപ്പിച്ച സമ്മാനമാണ്, എൽഡിഎഫ്‌ ജയിച്ചാൽ നല്ലത് ചെയ്യുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്'’– കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിലെ സ്വാതി ചന്ദ്രനും കൂട്ടുകാരും ഓരേ സ്വരത്തിൽ പറഞ്ഞു. ഐഎൻഎൽ നേതാവായ സമീ ഉല്ലാഖാൻ കുറുമാത്തൂർ സ്വദേശിയാണ്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിൽ അതത് പ്രദേശങ്ങളിൽ വാർഡ്, ബ്ലോക്ക് സ്ഥാനാർഥികളും സിപിഐ എം നേതാക്കളും ഒപ്പം ചേർന്നു. സിപിഐ എം ഏരിയാ സെക്രട്ടറി എൻ അനിൽകുമാർ, ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ ബൈജു, എൻ അശോകൻ, പി പവിത്രൻ, കെ അനിൽകുമാർ, ലോക്കൽ സെക്രട്ടറിമാരായ കെ രാമകൃഷ്ണൻ, ടി അശോകൻ, സിപിഐ നേതാക്കളായ പി രവീന്ദ്രൻ, കെ വി ശശീന്ദ്രൻ, ഐഎൻഎൽ നേതാക്കളായ ടി കെ മുഹമ്മദ്, അഷ്‌റഫ് കയ്യങ്കോട് എന്നിവരും സ്ഥാനാർഥിയെ അനുഗമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home