'1000 മിസൈലുകൾ ലോഡ് ചെയ്തുകഴിഞ്ഞു; എന്നെ തൊട്ടാൽ ഇറാൻ വിവരമറിയും'; ട്രംപിന്റെ മുന്നറിയിപ്പ്

Photo by FILIP SINGER / POOL / AFP
വാഷിംഗ്ടൺ: തനിക്കോ മറ്റ് അമേരിക്കൻ ഭരണകർത്താക്കൾക്കോ എതിരെ ഇറാൻ ഏതെങ്കിലും തരത്തിലുള്ള വധശ്രമത്തിനോ ആക്രമണത്തിനോ മുതിർന്നാൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് ഡോണൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡന്റിനെ ലക്ഷ്യമിട്ടാൽ ഇറാന്റെ സൈനിക താവളങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളും ലക്ഷ്യമാക്കി 1000 മിസൈലുകൾ തൊടുക്കുമെന്നാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്.
ഇറാന്റെ ഭാഗത്തുനിന്ന് വധശ്രമമോ മറ്റേതൊങ്കിലും തരത്തിലുള്ള ആക്രമണങ്ങളോ ഉണ്ടായാൽ തിരിച്ച് പ്രയോഗിക്കാനായി 1000 മിസൈലുകൾ ലോഡ് ചെയ്ത് കഴിഞ്ഞുവെന്നാണ് ട്രംപ് പറയുന്നത്. ആവശ്യമെങ്കിൽ പ്രയോഗിക്കാൻ ആയിരക്കണക്കിന് മിസൈലുകൾ വേറെയും തയ്യാറാണെന്നും ട്രംപ് തുറന്നടിച്ചു.
തന്റെ ജീവന് ഇറാനിൽ നിന്ന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ഈ കടുത്ത പ്രതികരണം. അമേരിക്കയെയും അതിന്റെ തലവന്മാരെയും ലക്ഷ്യമിടാൻ ഇറാൻ തുനിഞ്ഞാൽ, ഇറാന്റെ പ്രധാന നഗരങ്ങളെയും സൈനിക കേന്ദ്രങ്ങളെയും തകർക്കാൻ തക്കവണ്ണം മിസൈലുകൾ സജ്ജമാക്കി നിർത്തുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്കും പുതിയ രാഷ്ട്രീയ നീക്കങ്ങൾക്കും ട്രംപിന്റെ ഈ പ്രസ്താവന വഴിതുറന്നിരിക്കുകയാണ്. ഇറാനിൽ നിന്നുള്ള ഭീഷണി നിലനിൽക്കുന്നതിനാൽ ഡോണൾഡ് ട്രംപിന്റെയും മറ്റ് പ്രമുഖ അമേരിക്കൻ നേതാക്കളുടെയും സുരക്ഷ യു എസ് സീക്രട്ട് സർവീസ് ഉൾപ്പെടെയുള്ള സുരക്ഷാ ഏജൻസികൾ വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്.











0 comments