ad
Deshabhimani

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പോർട്ടറുടെ വേഷത്തിലെത്തി ട്രോളിബാ​ഗ് തട്ടിയെടുത്തു; യുവാവ് പിടിയിൽ

Theft

അറസ്റ്റിലായ ജോ തോമസ്

വെബ് ഡെസ്ക്

Published on Jul 11, 2026, 11:13 AM | 1 min read

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പോർട്ടറുടെ വേഷത്തിലെത്തി ട്രോളി ബാ​ഗ് തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഉളിക്കൽ മണിക്കടവ് സ്വദേശി ഷിജോ തോമസ് (46) ആണ് അറസ്റ്റിലായത്. വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാരിയുടെ ട്രോളി ബാ​ഗ് ആണ് മോഷ്ടിച്ചത്. യാത്രക്കാരി സീറ്റിൽ ഇരുന്നിട്ടും പിന്നാലെവന്ന 'പോർട്ടറും' ബാഗും വണ്ടിയിലെത്തിയില്ല.


തീവണ്ടി പുറപ്പെട്ടപ്പോഴാണ് യാത്രക്കാരിക്ക് ബാഗ് മോഷണം പോയത് ആണെന്ന് മനസ്സിലായത്. ഉടൻ ഓടുന്ന വണ്ടിയിൽ നിന്ന് ആർപിഎഫിനെ വിവരം അറിയിച്ചു. റെയിൽവേ സ്റ്റേഷനിലെ സിസിടിവി പരിശോധിച്ചപ്പോൾ പ്രതി ബാഗുമായി ഒഴിഞ്ഞുകിടന്ന കെട്ടിടത്തിലേക്ക്‌ പോകുന്നത് കണ്ടു. തുടർന്ന് കണ്ണൂർ റെയിൽവേ പൊലീസും ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിലാണ്‌ ഷിജോ തോമസ് പിടിയിലായത്‌.


വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരത്തേയ്ക്ക് പോകുന്ന വന്ദേഭാരത് യാത്രക്കാരിക്ക് ആണ് ദുരനുഭവമുണ്ടായത്. കണ്ണൂരിലെ റെയിൽവേ പോർട്ടർമാരുടെ വേഷം ചുവന്ന നിറത്തിലുള്ളതാണ്. അതുപോലുള്ള ടീഷർട്ട് ധരിച്ചെത്തിയ ആളാണ് പോർട്ടർ എന്ന് പരിചയപ്പെടുത്തി ട്രോളി ബാഗ് വണ്ടിയിൽ എത്തിക്കാമെന്ന് പറഞ്ഞ് കൈക്കലാക്കിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home