ad
Deshabhimani

യുഡിഎഫ് കല്യാശേരി മണ്ഡലം 
ചെയർമാനെ പുറത്താക്കണമെന്ന് പോസ്‌റ്റർ

കല്യാശേരി മണ്ഡലം യുഡിഎഫ് ചെയർമാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പഴയങ്ങാടിയിൽ സേവ് യുഡിഎഫ് എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ

കല്യാശേരി മണ്ഡലം യുഡിഎഫ് ചെയർമാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പഴയങ്ങാടിയിൽ സേവ് യുഡിഎഫ് എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ

വെബ് ഡെസ്ക്

Published on Oct 25, 2025, 02:30 AM | 1 min read

പഴയങ്ങാടി

യുഡിഎഫ് കല്യാശേരി മണ്ഡലം ചെയർമാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പഴയങ്ങാടിയിൽ പോസ്റ്റർ. വെള്ളിയാഴ്ച എരിപുരംമുതൽ പഴയങ്ങാടിവരെ റോഡരികിലാണ്‌ പോസ്റ്റർ പതിച്ചത്. സേവ് യുഡിഎഫ് എന്ന പേരിലാണ് പോസ്റ്റർ. യുഡിഎഫ് ചെയർമാനും പഴയങ്ങാടി അർബൻ ബാങ്ക് ജനറൽ മാനേജരുമായിരുന്ന എൻ ജി സുനിൽ പ്രകാശനെതിരെയാണ് പോസ്റ്റർ. മാനേജർ പദവി ദുരുപയോഗപ്പെടുത്തി ബാങ്കിലെ പണം ബിനാമി ഇടപാടിലൂടെ അഴിമതി നടത്തിയെന്നും ജീവനക്കാരും ഭരണ സമിതിയും നൽകിയ പരാതിയിൽ ജില്ലാ യുഡിഎഫ് നേതൃത്വം നടപടി സ്വീകരിക്കണമെന്നും തുടങ്ങിയ കാര്യങ്ങളാണ്‌ നോട്ടീസിലുള്ളത്. അതിനിടെ പഴയങ്ങാടി അർബൻ ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട് മാടായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയും നിലവിലെ ഭരണ സമിതിയും യുഡിഎഫ് ജില്ലാ ചെയർമാന്‌ അയച്ചതെന്ന് കരുതുന്ന കത്തും പുറത്ത് വന്നിട്ടുണ്ട്. കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും യുഡിഎഫ് കല്യാശേരി ചെയർമാനെതിരെ നടപടി സ്വീകരിക്കണമെന്നും കത്തിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home